ജീവകാരുണ്യത്തിന്​ അസിം പ്രേംജി 54,000 കോടി നൽകും

00:56 AM
15/03/2019
azim-premji

ബം​ഗ​ളൂ​രു: ശ​ത​കോ​ടീ​ശ്വ​ര​നും വി​പ്രോ ചെ​യ​ര്‍മാ​നു​മാ​യ  അ​സിം പ്രേം​ജി 54,000ത്തോ​ളം കോ​ടി രൂ​പ (780കോടി ഡോ​ള​ർ)   ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ​ക്ക്​ ന​ൽ​കും. ക​മ്പ​നി​യി​ലെ  ഓ​ഹ​രി​ക​ളി​ല്‍ ഒ​രു​ഭാ​ഗ​മാ​ണ്​ സേ​വ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക്​  ചെ​ല​വ​ഴി​ക്കു​ന്ന​ത്. മൊ​ത്തം ഓ​ഹ​രി​ക​ളി​ല്‍ 34 ശ​ത​മാ​നം ഇ​ങ്ങ​നെ വി​നി​യോ​ഗി​ക്കു​മെ​ന്ന്​  അ​സിം പ്രേം​ജി ഫൗ​ണ്ടേ​ഷ​ന്‍ അ​റി​യി​ച്ചു.  ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ൽ​ത​ന്നെ ഇ​ത്ര​യും വ​ലി​യ തു​ക ഒ​രാ​ൾ കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ സം​ഭാ​വ​ന  ചെ​യ്യു​ന്ന​ത്​  ആ​ദ്യ​മാ​ണ്. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലാ​ണ് ഫൗ​ണ്ടേ​ഷ​ന്‍ പ്ര​ധാ​ന​മാ​യും പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. അ​സിം പ്രേം​ജി​ക്ക് വി​പ്രോ​യി​ല്‍  മാ​ത്രം 74 ശ​ത​മാ​നം ഓ​ഹ​രി​ക​ളു​ണ്ട്.

ഇ​തി​ന​കം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ പ്രേം​ജി ന​ൽ​കി​യ​ത്​ 2100 കോടി ഡോ​ള​റാ​ണ്​ -ഏ​ക​ദേ​ശം 1.45 ല​ക്ഷം കോ​ടി രൂ​പ. വി​ദ്യാ​ഭ്യാ​സ​ത്തി​നു പു​റ​മെ നി​ർ​ധ​ന ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ ധ​ന​സ​ഹാ​യ പ​ദ്ധ​തി​ക​ളും ഫൗ​ണ്ടേ​ഷ​ൻ ന​ട​പ്പാ​ക്കു​ന്നു​ണ്ട്. അ​സിം പ്രേം​ജി യൂ​നി​വേ​ഴ്​​സി​റ്റി 5000ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ആ​ശ്ര​യ​മാ​ണ്.

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ കോ​ടീ​ശ്വ​ര​നാ​ണ് അ​സിം പ്രേം​ജി. 40 വ​ർ​ഷം മു​മ്പ്​ ആ​രം​ഭി​ച്ച വെ​ജി​റ്റ​ബി​ള്‍ ഓ​യി​ല്‍ ക​മ്പ​നി​യാ​ണ്​ വി​പ്രോ. ഇ​തു  പി​ന്നീ​ട്​ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സോ​ഫ്റ്റ് വെ​യ​ര്‍ ക​മ്പ​നി​ക​ളി​ല്‍ ഒ​ന്നാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു. 

Loading...
COMMENTS