ഒാഹരി വില ഉയരുന്നു; ആത്മവിശ്വാസത്തോടെ അറ്റ്ലസ് രാമചന്ദ്രൻ
text_fieldsദുബൈ: പൊതുരംഗത്ത് വീണ്ടും സജീവമായി രണ്ട് മാസം തികയുേമ്പാഴേക്കും കമ്പനിയുടെ ഒാഹരിവില കുതിച്ചുയർന്ന ആഹ്ലാദത്തിൽ അറ്റ്ലറ്റ് ജ്വല്ലറി ഗ്രൂപ്പ് മേധാവി അറ്റ്ലസ് രാമചന്ദ്രൻ. ബോംബേ സ്റ്റോക് എക്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത അറ്റ്ലസ് ജ്വല്ലറി ഇന്ത്യ ലിമിറ്റഡിെൻറ ഒാഹരി മൂല്യം ഇക്കഴിഞ്ഞ ജൂൺ ആദ്യവാരം 70 രൂപയായിരുന്നു. എന്നാൽ രണ്ടു മാസം പിന്നിട്ടപ്പോഴേക്കും അത് 286.70 രൂപയായി ഉയർന്നു.
ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന മുദ്രാവാക്യവുമായി ജനങ്ങൾക്ക് മുന്നിലെത്തിയ തന്നോട് ഉപഭോക്താക്കളും വ്യാപാരി സമൂഹവും പുലർത്തുന്ന വിശ്വസ്തതയുടെയും സ്നേഹത്തിെൻറയും പ്രതിഫലനമാണ് ഇൗ കുതിപ്പിനു പിന്നിലെന്ന് അറ്റ്ലസ് രാമചന്ദ്രൻ ‘ഗൾഫ് മാധ്യമ’ത്തോടു പറഞ്ഞു. അറ്റ്ലസിെൻറ ബംഗളുരു, താനെ ജ്വല്ലറികൾ മികച്ച രീതിയിൽ പ്രവർത്തനം തുടരുന്നുണ്ട്. ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലുമായി 15 ജ്വല്ലറികളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
ദുബൈയിലും ഇന്ത്യയിലും ജനപങ്കാളിത്തത്തോടെ വ്യാപാര വിപുലനം നടത്താനാണ് പുതിയ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
