ഉയർന്ന താങ്ങുവില പണപ്പെരുപ്പം കൂട്ടുമെന്ന്​ ‘അസോചം’

23:22 PM
12/02/2018
Assocham
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച താ​ങ്ങു​വി​ല നാ​ണ​യ​പ്പെ​രു​പ്പം കൂ​ട്ടാ​നി​ട​യു​ണ്ടെ​ന്ന്​ വ്യ​വ​സാ​യി​ക​ളു​ടെ കൂ​ട്ടാ​യ്​​മ​യാ​യ ‘ദ ​അ​സോ​സി​യേ​റ്റ്​ ചേം​ബേ​ഴ്​​സ്​ ഒാ​ഫ്​ കോ​മേ​ഴ്​​സ്​ ആ​ൻ​ഡ്​​ ഇ​ൻ​ഡ​സ്​​ട്രി ഒാ​ഫ്​ ഇ​ന്ത്യ’ (അ​സോ​ചം) അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഒ​രേ​സ​മ​യം ക​ർ​ഷ​ക​രു​ടെ​യും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​യും താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കാ​നാ​യി സ​ർ​ക്കാ​ർ ക​ഠി​ന പ്ര​യ​ത്​​നം ന​ട​ത്തേ​ണ്ടി​വ​രു​മെ​ന്നും ‘​അ​സോ​ചം’ പ്ര​സി​ഡ​ൻ​റ്​ സ​ന്ദീ​പ്​ ജ​ജോ​ദി​യ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു. 
ബ​ജ​റ്റി​നു ശേ​ഷം രാ​ജ്യ​ത്തെ മൊ​ത്തം ച​ർ​ച്ച​ക​ൾ ഗ്രാ​മീ​ണ മേ​ഖ​ല​യി​ലേ​ക്ക്​ തി​രി​ഞ്ഞു. താ​ങ്ങു​വി​ല വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ വി​യ​ർ​ക്കാ​നാ​ണ്​ സാ​ധ്യ​തയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
COMMENTS