വിൽപന കുറഞ്ഞു; ലൈലാൻഡും പ്ലാൻറ്​ പൂട്ടുന്നു

20:33 PM
05/09/2019
ashok-lyland

ചെന്നൈ: ഭാരവാഹന നിർമാതാക്കളായ അശോക്​ ലൈലാൻഡും പ്ലാൻറ്​ അടക്കുന്നു. ചെന്നൈയിലെ നിർമാണശാല അഞ്ച്​ ദിവസത്തേക്ക്​ അടച്ചിടുമെന്നാണ്​ ലൈലാൻഡ്​ അറിയിച്ചിരിക്കുന്നത്​. സെപ്​തംബർ ആറ്​ മുതൽ 11 വരെയാണ്​ നിർമാണം നിർത്തിവെക്കുന്നത്​. ജൂലൈയിൽ ഒമ്പത്​ ദിവസ​ത്തേക്ക്​ അശോക്​ ലൈലാൻഡ്​ പ്ലാൻറ്​ അടച്ചിരുന്നു. 

വിൽപനയിൽ കുറവുണ്ടായതോടെയാണ്​ ലൈലാൻഡ്​ പ്ലാൻറ്​ അടക്കാൻ നിർബന്ധിതമായത്​. കഴിഞ്ഞ വർഷവുമായി താരത്മ്യം ചെയ്യു​േമ്പാൾ 50 ശതമാനം കുറവാണ്​ ലൈലാൻഡ്​ വാഹനങ്ങളുടെ ആഗസ്​റ്റ്​ മാസത്തെ വിൽപനയിൽ ഉണ്ടായത്​. ആഗസ്​റ്റ്​ മാസത്തിൽ 8,296 യൂണിറ്റായി ലൈലാൻഡ്​ വാഹനത്തിൻെറ വിൽപന കുറഞ്ഞിരുന്നു. 

കഴിഞ്ഞ ദിവസം രാജ്യത്തെ പ്രമുഖ കാർ നിർമാതാക്കളായ മാരുതി രണ്ട്​ ദിവസം പ്ലാൻറ്​ അടക്കുമെന്ന്​ പ്രഖ്യാപിച്ചിരുന്നു. ഗുരുഗ്രാം, മനേസർ തുടങ്ങിയ സ്ഥലങ്ങളിലെ പ്ലാൻറ്​ അടക്കുമെന്നായിരുന്നു മാരുതി പ്രഖ്യാപിച്ചത്​. 

Loading...
COMMENTS