മലയാളികള്‍ എല്ലാം അതിജീവിക്കുന്നവരാണ്

12:45 PM
27/05/2020
ഒ.എന്‍. അസറുദ്ദീന്‍, അരൂഹ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് റീജനല്‍ ഡയറക്ടര്‍

കണ്ണൂര്‍: ഏത് പ്രതിസന്ധിയുണ്ടായാലും അതെല്ലാം മറക്കാനും അതിജീവിക്കാനുമുള്ള കഴിവാണ് മലയാളിയുടെ മുന്നോട്ടുള്ള ചാലകശക്തിയെന്ന് അരൂഹ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് റീജനല്‍ ഡയറക്ടര്‍ ഒ.എന്‍. അസറുദ്ദീന്‍ അഭിപ്രായപ്പെട്ടു.
അ​തു​കൊ​ണ്ടു​ത​ന്നെ ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​യെ​യും മ​ല​യാ​ളി അ​തി​ജീ​വി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക​ളി​ല്‍ ടൂ​റി​സ​ത്തി​​​െൻറ പ്രാ​ധാ​ന്യം ഏ​റെ വ​ലു​താ​ണ്. ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി ടൂ​ര്‍സ് ആ​ന്‍ഡ് ട്രാ​വ​ല്‍ മേ​ഖ​ല​യു​ടെ ന​ട്ടെ​ല്ലൊ​ടി​ക്കു​ന്ന​താ​ണ്. കു​റ​ഞ്ഞ​ത് ഒ​ന്ന​ര വ​ര്‍ഷ​മെ​ങ്കി​ലും വേ​ണ്ടി​വ​രും ടൂ​ര്‍സ് ആ​ന്‍ഡ് ട്രാ​വ​ല്‍സ് മേ​ഖ​ല സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്താ​നെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​ന്നാ​ല്‍, മൂ​ന്നു​വ​ര്‍ഷ​മെ​ങ്കി​ലും വേ​ണ്ടി വ​രു​മെ​ന്നാ​ണ് എ​യ​ര്‍ മേ​ധാ​വി​യു​ടെ അ​ഭി​പ്രാ​യം. 

ലോ​ക​ത്തി​​​െൻറ എ​ല്ലാ​യി​ട​ത്തും മ​ല​യാ​ളി​ക​ള്‍ ഉ​ള്ള​തു​ത​ന്നെ​യാ​ണ് ഈ ​മേ​ഖ​ല​യു​ടെ പ്ര​തീ​ക്ഷ. മ​ല​യാ​ളി​ക​ള്‍ ഉ​ള്ളി​ട​ത്തോ​ളം യാ​ത്ര​യും ഉ​ണ്ടാ​കും. കാ​ര്യ​ങ്ങ​ള്‍ പോ​സി​റ്റി​വാ​യി കാ​ണാ​ന്‍ മ​ല​യാ​ളി​ക്ക് ക​ഴി​വു​ണ്ട്. കോ​വി​ഡ് ഭീ​ഷ​ണി ഏ​റ്റ​വും ആ​ദ്യം ‘ഷോ​ക്ക്’ ആ​യ​ത് ഈ ​മേ​ഖ​ല​ക്കാ​ണ്. ഈ ​ഷോ​ക്കി​ല്‍ നി​ന്ന് അ​വ​സാ​നം മോ​ച​നം കി​ട്ടു​ന്ന​തും ഈ ​മേ​ഖ​ല​ക്ക്​ ത​ന്നെ​യാ​ണ്. സ​ര്‍ക്കാ​റി​​​െൻറ ഭാ​ഗ​ത്തു​നി​ന്ന് വേ​ണ്ട​ത്ര പ​രി​ഗ​ണ​ന കി​ട്ടേ​ണ്ട​തു​ണ്ട്. 

പ്ര​തി​സ​ന്ധി​ക്കു​മു​മ്പ് ഒ​ട്ടേ​റെ സ്ഥാ​പ​ന​ങ്ങ​ള്‍ ടി​ക്ക​റ്റു​ക​ള്‍ ബു​ക്ക് ചെ​യ്തി​ട്ടു​ണ്ട്. ചി​ല വി​മാ​ന ക​മ്പ​നി​ക​ള്‍ ടി​ക്ക​റ്റു​ക​ളു​ടെ വി​ല തി​രി​ച്ചു കൊ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും ഒ​ട്ടേ​റെ ക​മ്പ​നി​ക​ള്‍ അ​ത് ചെ​യ്തി​ട്ടി​ല്ല. പ​ക​രം ഒ​രു വ​ര്‍ഷ​ത്തി​നി​ടെ യാ​ത്ര​ക്കാ​ര​ന് ഒ​രു ത​വ​ണ യാ​ത്ര ചെ​യ്യാ​മെ​ന്ന വ്യ​വ​സ്ഥ​യാ​ണ് മു​ന്നോ​ട്ടു​വെ​ച്ചി​ട്ടു​ള്ള​ത്. മാ​ത്ര​മ​ല്ല, ടി​ക്ക​റ്റ് ബു​ക്ക് െച​യ്ത പ​ല​രും ഏ​ജ​ൻ​റു​മാ​രു​ടെ ബ​ന്ധു​ക്ക​ളോ പ​രി​ച​യ​ക്കാ​രോ ആ​യി​രി​ക്കും. ഇ​വ​ർ യാ​ത്ര​യോ​ട​നു​ബ​ന്ധി​ച്ചാ​യി​രി​ക്കും ടി​ക്ക​റ്റ് ചാ​ർ​ജ്​ ന​ല്‍കു​ന്ന​ത്. അ​ത്ത​ര​ത്തി​ല്‍ ഏ​ജ​ൻ​റു​മാ​ര്‍ക്ക് പ​ണം കി​ട്ടാ​ത്ത സം​ഭ​വ​ങ്ങ​ളും ഒ​ട്ടേ​റെ​യു​ണ്ട്.

ഫ​ല​ത്തി​ല്‍ ഫ​ണ്ട് ബ്ലോ​ക്കാ​യി കി​ട​ക്കു​ന്ന സ്ഥി​തി​യു​ണ്ട്. ഇ​ത് സാ​മ്പ​ത്തി​ക പ്ര​യാ​സം രൂ​ക്ഷ​മാ​ക്കു​ന്ന​താ​ണ്. റീ​ഫ​ണ്ട് ചെ​യ്യു​ന്ന തു​ക സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് നേ​രി​ട്ട് കി​ട്ടു​ന്നി​ല്ല. മ​റ്റൊ​രു ടി​ക്ക​റ്റ് ന​ല്‍കി​യാ​ല്‍ മാ​ത്ര​മേ തു​ക കി​ട്ടു​ക​യു​ള്ളു. 

ഇ​പ്പോ​ള്‍ ആ​ഭ്യ​ന്ത​ര സ​ര്‍വി​സ് തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​തൊ​ന്നും ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​ര​മാ​വി​ല്ല. ആ​ളു​ക​ള്‍ എ​ത്ര​ത്തോ​ളം യാ​ത്ര ചെ​യ്യാ​ന്‍ ത​യാ​റാ​കു​മെ​ന്ന​താ​ണ് നോ​ക്കേ​ണ്ട​ത്. 2020നെ ​ഭ​യ​ത്തോ​ടെ​യാ​ണ് യാ​ത്ര​ക്കാ​ര്‍ കാ​ണു​ന്ന​ത്. 2021ലേ​ക്ക് യാ​ത്ര നോ​ക്കാ​മെ​ന്ന നി​ല​പാ​ടാ​ണ് ഇ​വ​രി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ടൂ​റി​സം സാ​ധ്യ​ത​യെ ആ​ശ്ര​യി​ച്ചാ​കും ഈ ​മേ​ഖ​ല​യു​ടെ തി​രി​ച്ചു​വ​ര​വ്. താ​യ്‌​ല​ൻ​ഡ്, മ​ലേ​ഷ്യ, സിം​ഗ​പ്പൂ​ർ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​ടെ നി​ല​നി​ല്‍പു ത​ന്നെ ടൂ​റി​സ​ത്തെ ആ​ശ്ര​യി​ച്ചാ​ണ്. അ​ത്ത​രം രാ​ജ്യ​ങ്ങ​ള്‍ക്ക് നി​ല​നി​ല്‍ക്ക​ണ​മെ​ങ്കി​ല്‍ ടൂ​റി​സം മേ​ഖ​ല ഉ​ണ​ര​ണം. അ​തി​നു​ള്ള ശ്ര​മം ആ ​രാ​ജ്യ​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ചെ​ല​വ് കു​റ​ഞ്ഞ താ​യ്‌​ല​ൻ​ഡ്, മ​ലേ​ഷ്യ, സിം​ഗ​പ്പൂ​ര്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് യാ​ത്ര​ക്കാ​ര്‍ കൂ​ടാ​നും സാ​ധ്യ​ത​യു​ണ്ട്. അ​ത്ത​രം രാ​ജ്യ​ങ്ങ​ള്‍ക്കും പ്ര​തി​സ​ന്ധി അ​തി​ജീ​വി​ക്കേ​ണ്ട​തു​ണ്ട്. അ​തി​നാ​യി അ​ത്ത​രം രാ​ജ്യ​ങ്ങ​ള്‍ക്ക് കൂ​ടു​ത​ല്‍ ടൂ​റി​സ്​​റ്റു​ക​ളെ ആ​ക​ര്‍ഷി​ക്കേ​ണ്ട​തു​ണ്ട് -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Loading...
COMMENTS