മുൻ എസ്​.ബി.​െഎ മേധാവി വിപ്രോയിലും സ്വതന്ത്ര ഡയറക്​ടർ

20:40 PM
24/10/2018
Arundhati Bhattacharya

ന്യൂഡൽഹി: മുൻ എസ്​.ബി.​െഎ ​മേധാവി അരുന്ധതി ഭട്ടാചാര്യയെ സ്വതന്ത്ര ഡയറക്​ടറായി നിയമിച്ച്​ ​െഎ.ടി കമ്പനിയായ വിപ്രോയും. റിലയൻസ്​ ഇൻഡസ്​ട്രീസി​​െൻറ സ്വതന്ത്ര ഡയറക്​ടറായി നിയമിക്കപ്പെട്ട്​ ദിവസങ്ങൾക്കകമാണ്​ വിപ്രോയിലും അരുന്ധതിക്ക്​ നിയമനം ലഭിക്കുന്നത്​.

അഞ്ചുവർഷത്തേക്കാണ്​ നിയമനമെന്ന്​ വിപ്രോ അറിയിച്ചു. സാമ്പത്തികരംഗത്തുള്ള അനുഭവപരിചയവും സാ​േങ്കതികവിദ്യയിലുള്ള പരിജ്ഞാനവും കൈമുതലായ അരുന്ധതിയുടെ നിയമനം കമ്പനിക്ക്​ വലിയ നേട്ടമായിരിക്കുമെന്ന്​ വിപ്രോ ചെയർമാൻ അസീം പ്രേംജി പ്രസ്​താവനയിൽ പറഞ്ഞു.

Loading...
COMMENTS