Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightജി.എസ്​.ടി, നോട്ടു...

ജി.എസ്​.ടി, നോട്ടു നിരോധനം; സമ്പദ്​വ്യവസ്ഥയുടെ ഗതിമാറ്റിയ ധനമന്ത്രി

text_fields
bookmark_border
Arun Jaitley
cancel

ഇന്ത്യൻ സമ്പദ്​വ്യവസ്ഥയെ മാറ്റിമറിച്ച പരിഷ്​കാരങ്ങൾ നടപ്പിലാക്കിയ ധനമന്ത്രിമാരുടെ പട്ടികയിലാവും​ ജെയ്​റ ്റ്​ലിയുടെ പേരും എഴുതി ചേർക്കുക. 1991ൽ മൻമോഹൻ സിങ്​ ധനമന്ത്രിയായിരുന്നപ്പോൾ നടപ്പാക്കിയ സാമ്പത്തിക പരിഷ്​കാര ങ്ങൾക്ക്​ ശേഷം ഇന്ത്യൻ സമ്പദ്​വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾക്ക്​ തുടക്കമിട്ടത്​ ജെയ്​റ്റ്​ലിയുടെ കാലത്തായിരുന ്നു. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സമയത്തും ഉലയാതിരുന്ന ഇന്ത്യൻ സമ്പദ്​വ്യവസ്ഥയുടെ ദിശ തെറ്റിയത്​ ജെയ ്​റ്റ്ലി​ ധനമന്ത്രിയായിരുന്നു അഞ്ച്​ വർഷം കൊണ്ടാണെന്ന വിലയിരുത്തലുകൾ ശക്​തമാണ്​.

ഒന്നാം മോദി സർക്കാറ ിൻെറ കാലത്തുള്ള ജി.എസ്​.ടിയും നോട്ടു നിരോധനവും പോലുള്ള പരിഷ്​കാരങ്ങൾ സമ്പദ്​വ്യവസ്ഥയെ കീഴ്​മേൽ മറിക്കാൻ ശ േഷിയുള്ളതായിരുന്നു. ബാങ്കുകളിലെ കിട്ടാകടം, സമ്പദ്​വ്യവസ്ഥയുടെ വളർച്ചാ നിരക്കിലെ കുറവ്​ തുടങ്ങി ധനമന്ത്രി സ് ഥാനത്തിരുന്ന സമയത്ത്​ ജെയ്​റ്റ്​ലിക്ക്​ പ്രശ്​നങ്ങളൊഴിഞ്ഞിരുന്നില്ല. പ്രശ്​നങ്ങൾ പരിഹരിക്കാനുള്ള നടപടിക ൾ സ്വീകരിക്കുന്നതി​നൊടൊപ്പം പ്രതിപക്ഷത്തിൻെറ വിമർശനങ്ങൾക്ക്​ മറുപടി പറയേണ്ട ബാധ്യത കൂടി ജെയ്​റ്റ്​ലിക്ക ുണ്ടായിരുന്നു. ഒരു അഭിഭാഷകൻെറ നയചാരുതയോടെ ആ കർത്തവ്യം നിറവേറ്റാനായിരുന്നു ജെയ്​റ്റ്​ലി ഭരണകാലയളവിൽ ശ്രമിച ്ചത്​. എങ്കിലും ട്രാക്ക്​ തെറ്റിയ സമ്പദ്​വ്യവസ്ഥ പലപ്പോഴും ജെയ്​റ്റ്​ലിയുടെ പ്രതിരോധങ്ങളെ ദുർബലമാക്കിയിര ുന്നു.

ARUN-JAITILY-23

2016ലെ നോട്ട്​ നിരോധനമാണ്​ ജെയ്​റ്റ്​ലിയുടെ ഭരണകാലത്തുണ്ടായ പ്രധാന പരിഷ്​കാരം. അഴിമതിയും കള്ളപണവും ഇല്ലാതാക്കുമെന്ന്​ അവകാശപ്പെട്ട്​ അധികാരത്തിലെത്തിയ മോദി സർക്കാർ ഇതിനുള്ള നടപടികളൊന്നും സ്വീകരിക്കാതെ മുന്നോട്ട്​ പോയപ്പോൾ വിമർശനങ്ങൾ ശക്​തമായി. പ്രതിപക്ഷം ഉൾപ്പടെ കടുത്ത ഭാഷയിൽ വിമർശിക്കു​േമ്പാഴാണ്​ 2016 നവംബർ എട്ടിന്​ 500,1000 രൂപയുടെ നോട്ടുകൾ നിരോധിക്കാൻ മോദി സർക്കാർ തയാറായത്​. ധനമന്ത്രി ജെയ്​റ്റ്​ലി പോലും അറിയാതെയായിരുന്നു തീരുമാനം പ്രഖ്യാപിച്ചതെന്ന റിപ്പോർട്ടുകൾ അന്നു തന്നെ പുറത്ത്​ വന്നിരുന്നു. എന്നാൽ,പിന്നീട്​ നോട്ട്​ നിരോധനത്തെ ജെയ്​റ്റ്​ലി ശക്​തമായി ന്യായീകരിച്ചു. ബി.ജെ.പിയിൽ നിന്നു തന്നെ സുബ്രമണ്യം സ്വാമിയെ പോലുള്ള നേതാക്കൾ എതിർത്തപ്പോഴും ജെയ്​റ്റ്​ലി നിലപാടിൽ ഉറച്ചു നിന്നു.

അതേസമയം, സാമ്പത്തിക വിദഗ്​ധരായ മൻമോഹൻ സിങ്​, രഘുറാം രാജൻ തുടങ്ങിയവർ പ്രവചിച്ചത്​ പോലെ വിപരീത ഫലമാണ് നോട്ട്​ നിരോധനം ഇന്ത്യൻ സമ്പദ്​വ്യവസ്ഥയിൽ സൃഷ്​ടിച്ചത്​. നിരോധനത്തെ തുടർന്ന്​ ഇന്ത്യയിൽ കടുത്ത നോട്ട്​ ക്ഷാമമുണ്ടായി. സമ്പദ്​രംഗത്തെ പ്രവർത്തനങ്ങളെല്ലാം മന്ദഗതിയിലായി. ഇന്ത്യൻ സമ്പദ്​വ്യവസ്ഥയുടെ ന​ട്ടെല്ലായിരുന്ന അസംഘടിത മേഖല തകർന്നു. പൊതുവേദിയിൽ ഒന്നു കരഞ്ഞ്​ മോദി നോട്ട്​ നിരോധന​ത്തിൻെറ പാപഭാരം കഴുകി കളഞ്ഞപ്പോൾ ദിശ തെറ്റിയ സമ്പദ്​വ്യവസ്ഥയെ ശരിയാക്കാനുള്ള ദൗത്യം ജെയ്​റ്റ്​ലിയുടെ തലയിലേക്കാണ്​ വന്നു വീണത്​. പക്ഷേ പാളം തെറ്റി ഭ്രാന്തമായ വേഗതയിൽ ഓടുകയായിരുന്ന ഇന്ത്യൻ സമ്പദ്​വ്യവസ്ഥയെ പിടിച്ച്​ നിർത്തി ശരിയായ ട്രാക്കിലേക്ക്​ മാറ്റാൻ ജെയ്​റ്റ്​ലിയുടെ തന്ത്രങ്ങൾ മാത്രം മതിയായിരുന്നില്ല. രൂപയുടെ മൂല്യം ഡോളറിനെതിരെ വലിയ തകർച്ച നേരിടുന്നതിനും തീരുമാനം ഇടയാക്കി. നോട്ട്​ നിരോധനം മൂലം കള്ളപണം ഇല്ലാതാകുമെന്ന അവകാശവാദവും യാഥാർഥ്യമായില്ല. വിദേശ രാജ്യങ്ങളിൽ നിന്ന്​ കള്ളപണം തിരികെ കൊണ്ടു വരുമെന്ന്​ അധികാരത്തിലെത്തുന്നതിന്​ മുമ്പ്​ വാഗ്​ദാനം നൽകിയിരുന്നെങ്കിലും ഇക്കാര്യത്തിലും കാര്യമായി മുന്നോട്ട്​ പോകാൻ സർക്കാറിനായില്ല. നോട്ട്​ നിരോധനം തീവ്രവാദികൾക്കുള്ള പണസ്രോതസ്സ്​ ഇല്ലാതാക്കുമെന്ന്​ പ്രഖ്യാപനത്തിന്​ ഫലം ക​ണ്ടില്ലെന്ന വ്യക്​തമായ സൂചനയായിരുന്നു പുൽവാമയിലെ ഭീകരാക്രമണം.

arun-jaitily-modi

ഇന്ത്യൻ സമ്പദ്​വ്യവസ്ഥയിൽ ചരിത്രത്തിലിടം പിടിച്ച പരിഷ്​കാരമായിരുന്നു ജി.എസ്​.ടി. രാജ്യം മുഴുവൻ എകീകൃത നികുതിയെന്നതായിരുന്നു ജി.എസ്​.ടിയെന്ന സങ്കൽപ്പത്തിൻെറ കാതൽ. രാജ്യത്തെ 17 നികുതികളെ ഒറ്റ നികുതിയാക്കി മാറ്റുകയായിരുന്നു ജി.എസ്​.ടി​. ഇതിലേക്കുള്ള മാറ്റം സങ്കീർണമായൊരു പ്രക്രിയയായിരുന്നു. സ്ലാബുകളിലും അതിൽ ഉൾപ്പെടുത്തേണ്ട ഉൽപന്നങ്ങളിലുമെല്ലാം തീരുമാനമെടുക്കണമെന്ന വലിയൊരു കടമ്പ ധനമന്ത്രിക്ക്​ മുമ്പിലുണ്ടായിരുന്നു. ഈ കടമ്പ മറികടന്ന്​ ഇന്ത്യക്ക്​ മുഴുവനായി ജി.എസ്​.ടിയെന്ന ഏകീകൃത നികുതി സ​മ്പ്രദായം അവതരിപ്പിക്കാൻ ജെയ്​റ്റ്​ലിക്കായി. കുറ്റമറ്റ സംവിധാന​മാണോ ജെയ്​റ്റ്​ലി അവതരിപ്പിച്ചതെന്നത്​ സംബന്ധിച്ച്​ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ജി.എസ്​.ടിയുടെ പിന്നിൽ പ്രവർത്തിച്ച പ്രധാന വ്യക്​തികളിലൊരാൾ ജെയ്​റ്റ്​ലായിരുന്നു. ജി.എസ്​.ടിയിൽ നിരവധി പ്രശ്​നങ്ങളുണ്ടായപ്പോൾ നികുതി സംവിധാനത്തിൽ കാതലായ പരിഷ്​കാരങ്ങൾ വരുത്താനും ധനമന്ത്രി നിർബന്ധിതനായി.

രാജ്യത്തെ ബാങ്കിങ്​ മേഖല സമാനതകളില്ലാതെ പ്രതിസന്ധിയെ അഭിമുഖീകരിച്ചതും ജെയ്​റ്റ്​ലി ധനമന്ത്രിയായിരുന്ന കാലത്തായിരുന്നു. കിട്ടാകടമായിരുന്നു ബാങ്കിങ്​ മേഖല അഭിമുഖീകരിച്ച പ്രധാന പ്രതിസന്ധി. വിജയ്​ മല്യ, നീരവ്​ മോദി പോലുള്ള വൻ വ്യവസായികൾ വായ്​പയെടുത്ത്​ രാജ്യം വിട്ടതോടെ ബാങ്കുകൾ പ്രതിസന്ധിയിലായി. ഇതിനിടെ ബാങ്കുകളെ കബളിപ്പിച്ച്​ രാജ്യം വിട്ടവർക്കെതിരെ മോദി സർക്കാർ നടപടികൾ എടുക്കുന്നില്ലെന്ന വിമർശനവും ഉയർന്നു. ബാങ്കുകളുടെ സ്ഥിതി അനുദിനം മോശമാവുകയായിരുന്നു. ഒടുവിൽ മൂലധനസമഹാരണത്തിലുടെ സർക്കാർ ചിലവിൽ ബാങ്കുകളെ കരകയറ്റുകയെന്ന ഉത്തരവാദിത്തം സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധനമന്ത്രിയെന്ന നിലയിൽ​ ജെയ്​റ്റ്​ലിക്ക്​ ഏറ്റെടുക്കേണ്ടി വന്നു.

narendra-modi-jaitily-23

വായ്​പയെടുത്ത രാജ്യം വിട്ട പല വ്യവസായികൾക്കും ബി.ജെ.പിയുമായി അടുത്ത ബന്ധമുണ്ടെന്ന്​ റിപ്പോർട്ടുകൾ പുറത്ത്​ വന്നതോടെ ജെയ്​റ്റ്​ലിയും ധനവകുപ്പും വീണ്ടും പ്രതിരോധത്തിലാവുന്നതാണ്​ കണ്ടത്​. ഭരണകാലം അവസാനിക്കുന്നത്​ വരെയും കിട്ടാകടത്തിൽ കാര്യമ​ായൊന്നും മുന്നോട്ട്​ പോകാൻ ഒന്നാം മോദി സർക്കാറിന് ജെയ്​റ്റ്​ലിക്കും​ കഴിഞ്ഞില്ലെന്നതാണ്​ യാഥാർഥ്യം.

സമഗ്രമായ മാറ്റങ്ങളായിരുന്നു സമ്പദ്​വ്യവസ്ഥയിൽ ജെയ്​റ്റ്​ലിയുടെ കാലത്തുണ്ടായത്​. മാറ്റങ്ങൾ അനുകൂലമോ പ്രതികൂലമോ എന്ന കാര്യത്തിൽ തർക്കങ്ങളുണ്ടെങ്കിലും പരിഷ്​കാരങ്ങളുണ്ടായി എന്നത്​ യാഥാർഥ്യമാണ്​. വളർച്ചാ നിരക്ക്​ ഉൾപ്പടെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്​ ആദ്യ മോദി സർക്കാറിൻെറ ഭരണകാലത്ത്​ സമ്പദ്​വ്യവസ്ഥയിൽ കാര്യമായ പുരോഗതിയുണ്ടായില്ലെന്നാണ്​. എങ്കിലും കുറേ വർഷത്തിന്​ ശേഷം സമ്പദ്​വ്യവസ്ഥയിൽ പരിഷ്​കാരങ്ങൾക്ക്​ മുതിരുകയായിരുന്ന 2014 മുതൽ 2019 വരെ ധനമന്ത്രി സ്ഥാനത്തിരുന്ന ജെയ്​റ്റ്​ലി ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsarun jaitilyecnomic crisisFinance ministary
News Summary - Arun Jaitley’s tenure: An era of some big-ticket reforms-Business news
Next Story