Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightആർ.ബി.​െഎയിലും...

ആർ.ബി.​െഎയിലും പിടിമുറുക്കുമോ ?, പ്രതികരണവുമായി ജെയ്​റ്റ്​ലി

text_fields
bookmark_border
arun-jaitily
cancel

ആർ.ബി.​െഎയും കേന്ദ്രസർക്കാറും തമ്മിലുള്ള പോര്​ ദിവസവും മുറുകുകയാണ്​. കരുതൽ ധനാനുപാതവും സെക്ഷൻ 7നുമായി ബന്ധപ്പെട്ട വിവാദങ്ങളുമാണ്​ പുതിയ പോർമുഖം തുറന്നത്​​. കരുതൽ ധനാനുപാതം കുറക്കണോയെന്ന കാര്യം പരിശോധിക്കാൻ സമിതിയെ നിയോഗിക്കുമെന്നാണ്​ ആർ.ബി.​െഎ കഴിഞ്ഞ ബോർഡ്​ യോഗത്തിൽ വ്യക്​മാക്കിയത്​. ഇതോടെ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക്​ താൽകാലിക വിരാമമുണ്ടായി.

അതേസമയം, സെക്ഷൻ 7 നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്​ തർക്കങ്ങൾ നിലനിൽക്കുകയാണ്​. വിവാദങ്ങളുടെ പശ്​ചാത്തലത്തിൽ ഇക്കാര്യങ്ങളിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്​ ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി. ആർ.ബി.​െഎയുടെ അധികാരങ്ങളിൽ സർക്കാർ ഇടപ്പെടുന്നുവെന്ന വാദങ്ങൾ ജെയ്​റ്റ്​ലി നിരാകരിച്ചു. ആർ.ബി.​െഎ വിഷയത്തിൽ ചുവന്ന വര സർക്കാർ ലംഘിക്കുന്നില്ല. എന്നാൽ, ഇടപ്പെടേണ്ട സമയത്ത്​ ഇടപ്പെടുമെന്നും ജെയ്​റ്റ്​ലി വ്യക്​തമാക്കുന്നു.

അതേസമയം, ആർ.ബി.​െഎ ആക്​ടിലെ സെക്ഷൻ 7 നടപ്പിലാക്കുമെന്ന്​ സൂചനയും ജെയ്​റ്റ്​ലി നൽകി. പണലഭ്യത ഉറപ്പാക്കാൻ ആർ.ബി.​െഎ ആക്​ടിലെ ഏത്​ വകുപ്പും ഉപയോഗിക്കുമെന്നാണ്​ ധനമന്ത്രി വ്യക്​തമാക്കുന്നത്​. സെക്ഷൻ 7നെ കുറിച്ചാണ്​ ജെയ്​റ്റ്​ലി പറഞ്ഞതെന്നാണ്​ സാമ്പത്തിക വിദഗ്​ധരുടെ വിലയിരുത്തൽ. ധനകാര്യ സ്ഥാപനങ്ങൾക്ക്​ വായ്​പക്കായി പണം നൽകുന്നത്​ സംബന്ധിച്ച്​ കേന്ദ്രസർക്കാറും ആർ.ബി.​െഎയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്​.

മഴക്കാലത്തിനായി ധാന്യങ്ങൾ കരുതിവെക്കുന്നത്​ പോലെയാണ്​ ആർ.ബി.​െഎയുടെ കരുതൽ ധനം. മഴയില്ലാതെ ജനങ്ങൾ ബുദ്ധിമുട്ടു​േമ്പാൾ എന്തിനാണ്​ മഴക്കാലത്തിനായി കരുതി വെക്കുന്നത്​. രാജ്യത്തി​​െൻറ പട്ടിണി മാറ്റാൻ ആർ.ബി.​െഎയുടെ കരുതൽ ധനം ഉപയോഗിക്കണമെന്നാണ്​ ത​​െൻറ അഭിപ്രായമെന്നും ജെയ്​റ്റ്​ലി വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbiarun jaitlymalayalam news
News Summary - Arun Jaitley On rbi issue-Business news
Next Story