നീരവ് മോദിക്ക് ലണ്ടൻ കോടതിയുടെ അറസ്റ്റ് വാറൻറ്
text_fieldsലണ്ടൻ/ന്യൂഡൽഹി: 13,500 കോടിയുടെ പഞ്ചാബ് നാഷനൽ ബാങ്ക് (പി.എൻ.ബി) വായ്പ തട്ടിപ്പുകേസി െല മുഖ്യപ്രതി നീരവ് മോദിക്കെതിരെ ലണ്ടൻ കോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിച് ചു. ഇന്ത്യൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ഇയാളെ വിട്ടുകിട്ടണമെന്നാവശ്യ പ്പെട്ട് സമർപ്പിച്ച അപേക്ഷയെ തുടർന്നാണ് നടപടി. വെസ്റ്റ്മിൻസ്റ്റർ മജിസ്ട്ര േറ്റ് കോടതി ഉത്തരവിനെ തുടർന്ന് ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് ഉടൻ നീരവിെന അറസ്റ്റ് ചെയ്തേക്കും.
ഏതാനും ദിവസങ്ങൾ മുമ്പാണ് വാറൻറ് പുറപ്പെടുവിച്ചത്. ഇക്കാര്യം ഇ.ഡിയെ അറിയിച്ചിട്ടുണ്ട്. 48 വയസ്സുള്ള നീരവിനെ അറസ്റ്റിനുശേഷം കോടതിയിൽ ഹാജരാക്കും. തുടർന്ന് ഇയാളുടെ ജാമ്യ ഹരജിയും പരിഗണിക്കും. ഇതിനു ശേഷമാകും ഇന്ത്യക്ക് കൈമാറാനുള്ള നടപടികൾ ആരംഭിക്കുക. കോടതിയുടേത് കുറ്റവാളി കൈമാറ്റ വാറൻറ് ആണെന്നും റിപ്പോർട്ടുണ്ട്.
പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റം ചുമത്തുന്നതുവരെ ഇക്കാര്യം സ്ഥിരീകരിക്കാനോ നിഷേധിക്കാനോ സാധിക്കില്ലെന്ന് യു.കെ കോടതിയും സ്കോട്ട്ലൻറ്യാർഡും വ്യക്തമാക്കിയതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. വാറൻറ് പുറപ്പെടുവിച്ച സ്ഥിതിക്ക് താൽപര്യമുണ്ടെങ്കിൽ നീരവിന് സ്വമേധയാ പൊലീസ് മുമ്പാകെ കീഴടങ്ങാം. അല്ലെങ്കിൽ പൊലീസെത്തി അറസ്റ്റ് ചെയ്യും.
ഇൗ കേസും മദ്യരാജാവ് വിജയ് മല്യയുടേതിന് സമാനമായ രീതിയിലാണ് നീങ്ങുക. ജാമ്യം ലഭിച്ചാൽ നീരവിന് ഇന്ത്യയിലേക്കുള്ള മടക്കം തടയാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
