ഏപ്രിൽ1 മാറ്റങ്ങളുടെ പുതു(സാമ്പത്തിക)വർഷം

08:27 AM
01/04/2017

ഇന്ന് ഏപ്രിൽ ഒന്ന്. ഒരു പുതിയ സാമ്പത്തിക വർഷത്തിന് തുടക്കം കുറിക്കുന്ന ദിനം. അത് പതിവ് കാര്യമാണെങ്കിലും ഇത്തവണ അത്ര നിസ്സാരമല്ല വരാനിരിക്കുന്ന സംഭവങ്ങൾ. ഇതിൽ ഏറ്റവും പ്രധാനം ആദായ നികുതി സംബന്ധിച്ച നിയമങ്ങളിലെ മാറ്റങ്ങളാണ്. ബുധനാഴ്ച ലോക്സഭയിൽ ധനബിൽ പാസാക്കിയതോടെ ബജറ്റ് നിർദേശങ്ങൾ നിയമമായിക്കഴിഞ്ഞു. ഇതനുസരിച്ച് ഏപ്രിൽ ഒന്നു മുതൽ വരുന്ന മാറ്റങ്ങൾ ഇങ്ങനെയാണ്.
.................................................
• അഞ്ചുലക്ഷം വരെ നികുതി വിധേയ വരുമാനമുള്ളവർക്ക് ഇനി ഒറ്റേപ്പജ് നികുതി റിേട്ടൺ ഫോറം ഫയൽ ചെയ്താൽ മതി. ഇൗ വിഭാഗത്തിൽ ആദ്യമായി റിേട്ടൺ ഫയൽ ചെയ്യുന്നവരുടെ ഫോറം പരിശോധനക്ക് വിധേയമാക്കില്ല.  പുതിയ നികുതി റിേട്ടൺ ഫോറം സർക്കാർ പ്രഖ്യാപിച്ചു. ഇതിൽ ആധാർ നമ്പർ നിർബന്ധമായും രേഖപ്പെടുത്തേണ്ടി വരും. നോട്ട് അസാധു കാലയളവിനുശേഷം രണ്ടുലക്ഷത്തിലേറെ ബാങ്ക് നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിൽ അതും രേഖപ്പെടുത്തണം. ഏഴ് പേജുണ്ടായിരുന്ന സഹജ് റിേട്ടൺ ഫോറത്തിനു പകരമാണ് ഒറ്റപ്പേജ് ഫോറം വരുന്നത്.

• രണ്ടര-അഞ്ച് ലക്ഷത്തിനിടയിൽ വരുമാനമുള്ളവരുടെ നികുതി 10 ശതമാനത്തിൽനിന്ന് അഞ്ചായി കുറയും. ഇതുവഴി വർഷം 12,500 രൂപവരെ നികുതിയിൽ കുറവുണ്ടാകും.


• ടാക്സ് റിബേറ്റ് 5,000ത്തിൽനിന്ന് 2,500 ആയി കുറച്ചു. നികുതി നിരക്കിലെ ഇളവും റിബേറ്റും ചേരുേമ്പാൾ  മൂന്നരലക്ഷം വരെ വരുമാനമുള്ളവരുടെ (നേരത്തേ അഞ്ചുലക്ഷം) നികുതി നേരത്തേ നൽകിയിരുന്ന 5,150ൽനിന്ന് 2,575 ആയി കുറയും.
• രാജീവ് ഗാന്ധി ഒാഹരി നിക്ഷേപ പദ്ധതിപ്രകാരം ലിസ്റ്റ് ചെയ്ത ഒാഹരികളിൽ ആദ്യ നിക്ഷേപം നടത്തുന്നവർക്ക് നൽകിയിരുന്ന നികുതിയിളവ് പിൻവലിച്ചു.
• 2017-18 മുതൽ നികുതി റിേട്ടൺ ഫയൽ ചെയ്യുന്നത് വൈകിയാൽ അഞ്ചുലക്ഷം വരെ വരുമാനമുള്ളവർക്ക് 1,000 രൂപ പിഴ ഇൗടാക്കും. അതിൽ  കൂടുതൽ വരുമാനമുള്ളവർ ഡിസംബർ 31നകം ഫയൽ ചെയ്താൽ 5,000 രൂപയും ആ തീയതിയും കഴിഞ്ഞാൽ 10,000 രൂപയും പിഴ നൽകണം. ജൂലൈ 31 ആണ് നികുതി റിേട്ടൺ നൽകേണ്ട അവസാന തീയതി.
.................................................
• കേരളത്തിെൻറ അഭിമാനമായിരുന്ന സ്റ്റേറ്റ് ബാങ്ക് ഒാഫ് ട്രാവൻകൂർ ഇന്നു മുതൽ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ ഭാഗമായി. ഇേതാടൊപ്പം സ്റ്റേറ്റ് ബാങ്ക് ബിക്കാനീർ ആൻഡ് ജയ്പൂർ, സ്റ്റേറ്റ് ബാങ്ക് ഒാഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഒാഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഒാഫ് ഹൈദരാബാദ് എന്നീ അനുബന്ധ ബാങ്കുകളും കൂടാതെ ഭാരതീയ മഹിള ബാങ്കും എസ്.ബി.െഎയുടെ ഭാഗമായി മാറി.


.................................................
• മലിനീകരണ നിയന്ത്രണ മാനദണ്ഡമായ ബി.എസ് നാല് പാലിക്കാത്ത വാഹനങ്ങളുടെ രജിസ്ട്രേഷനും വിൽപനയും ഇന്നു മുതൽ നടക്കില്ല. രണ്ട്, മൂന്ന്, നാല് ചക്ര വാഹനങ്ങളടക്കം എല്ലാതരം വാഹനങ്ങളും ഇതിൽപ്പെടും. ചൊവ്വാഴ്ചയിലെ സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് ബി.എസ് മൂന്ന് വാഹനങ്ങളുടെ വിൽപനക്കും രജിസ്ട്രേഷനും നിരോധനം വന്നത്.   


.................................................
• റെയിൽവേയുടെ ‘വികൽപ്’ ടിക്കറ്റ് ബുക്കിങ് ഇന്നു മുതൽ പ്രാബല്യത്തിൽ. മെയിൽ, എക്സ്പ്രസ് ട്രെയിനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്ത് വെയ്റ്റിങ് ലിസ്റ്റിലായ യാത്രക്കാർക്ക് തൊട്ടുപിന്നാലെ അതേ റൂട്ടിലോടുന്ന രാജധാനി, ജനശതാബ്ദിയടക്കം പ്രീമിയം ട്രെയിനുകളിൽ ഒഴിവുള്ള ബർത്ത് അനുവദിക്കുന്നതാണ് വികൽപ് പദ്ധതി. ഇതിന് യാത്രക്കാരൻ അധികതുക നൽകേണ്ടതില്ല. പ്രീമിയം ട്രെയിനുകളിലെ ഒഴിവുള്ള ബർത്തുകൾ നിറക്കാൻ ലക്ഷ്യമിട്ടാണ് റെയിൽവേ  പദ്ധതി ആവിഷ്ക്കരിച്ചത്. ടിക്കറ്റ് ബുക്ക് ചെയ്യുേമ്പാൾ പ്രത്യേക ‘ഒാപ്ഷൻ’ നൽകുന്നവരെ മാത്രമേ വികൽപ് പദ്ധതിയിലേക്ക് പരിഗണിക്കൂ.


.................................................
• പണമായി ഇടപാട് നടത്താവുന്ന തുക രണ്ടുലക്ഷം മാത്രം. അതിൽ കൂടിയാൽ തുല്യ തുക പിഴ.
തേഡ് പാർട്ടി  മോേട്ടാർ ഇൻഷുറൻസ് പ്രീമിയത്തിൽ അഞ്ചുശതമാനം വർധന ഏർപ്പെടുത്തി. 350 സി.സിക്കു മുകളിലുള്ള ബൈക്കുകൾക്ക് 1,194 രൂപയായി പ്രീമിയം കൂടി. നേരത്തേ ഇത് 796 ആയിരുന്നു. 150-350 സി.സിക്കിടയിലുള്ള വാഹനങ്ങളുടേത് 693ൽനിന്ന് 978 ആയി വർധിച്ചു. 1,500 സി.സിക്കു മുകളിലുള്ള കാറുകൾക്ക് 8630 ആയിരിക്കും പ്രീമിയം നിരക്ക്. 1,000-1,500 സി.സി വരെയുള്ള കാറുകളുടെ ഇൻഷുറൻസ് നിരക്ക് 3,132 വരെയാകും. 1,000 സി.സിക്കു താഴെയുള്ള കാറുകൾക്ക് നിരക്കിൽ മാറ്റമില്ല.


.................................................
• അവശ്യമരുന്നുകളുടെ ദേശീയ പട്ടികയിൽ വരുന്ന 875 മരുന്നുകൾക്ക് രണ്ട് ശതമാനം  വിലകൂടും. ഡയബറ്റിസ്, അർബുദം, െഹപ്പറ്റൈറ്റിസ്, ൈഹെപ്പർടെൻഷൻ തുടങ്ങിയ രോഗചികിത്സക്കുള്ള മരുന്നുകൾ ഇതിൽ വരും.


......................................................
• ഉദാരമാക്കിയ വിസ ചട്ടങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇ- ടൂറിസ്റ്റ് വിസ, ഇ-ബിസിനസ് വിസ, ഇ-മെഡിക്കൽ വിസ എന്നീ പുതിയ ഉപവിഭാഗങ്ങൾ ഇനിയുണ്ടാവും. എൻട്രി പെർമിറ്റിന് അപേക്ഷിക്കാനുള്ള സമയം നാലു മാസം വരെയാക്കി.

COMMENTS