റഫാൽ: ആരോപണങ്ങൾ തെറ്റെന്ന്​ തെളിഞ്ഞു- അനിൽ അംബാനി

13:47 PM
14/12/2018
anil-ambani

ന്യൂഡൽഹി: റഫാൽ ഇടപാടിലെ സുപ്രീംകോടതി വിധിയോടെ തനിക്കെതിരായ ആരോപണങ്ങൾ തെറ്റാണെന്ന്​ തെളിഞ്ഞതായി റിലയൻസ്​ കമ്യൂണിക്കേഷൻസ്​ ചെയർമാൻ അനിൽ അംബാനി. സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി അനിൽ അംബാനി അറിയിച്ചു. 

രാഷ്​ട്രീയപ്രേരിതമായ വ്യാജ ആരോപണങ്ങളാണ്​ റഫാൽ ഇടപാടുമായി ബന്ധപ്പെട്ട്​ റിലയൻസിനെതിരെ ഉയർന്നത്​​. രാജ്യത്തെ സുരക്ഷ പാലിക്കാൻ റിലയൻസ്​ പ്രതിജ്ഞാബദ്ധമാണ്​.  മേക്ക്​ ഇൻ ഇന്ത്യ പദ്ധതിക്ക്​ കമ്പനിയുടെ സഹകരണം തുടരും. ദസോയുമായുള്ള ഒാഫ്​സെറ്റ്​ പാർട്​നർഷിപ്പ്​ തുടരുമെന്നും അദ്ദേഹം വ്യക്​തമാക്കി.

Loading...
COMMENTS