21,700 കോടിയുടെ സ്വത്ത്​ വിൽക്കാൻ അനിൽ അംബാനി

16:07 PM
11/07/2019
anil-a-652-1562841886

ന്യൂഡൽഹി: റിലയൻസ്​ കമ്യൂണിക്കേഷൻെറ കടബാധ്യത കുറക്കാനായി 21,700 കോടിയി രൂപയുടെ സ്വത്ത് വിൽക്കാനൊരുങ്ങി ചെയർമാൻ​ അനിൽ അംബാനി.

റോഡ്​ മുതൽ റേഡിയോ സ്​റ്റേഷൻ വരെയുള്ള റിലയൻസ്​ കമ്യൂണിക്കേഷൻെറ സ്വത്തുക്കളാണ്​ വിൽപനക്ക്​ വെച്ചിരിക്കുന്നത്​. റിലയൻസ്​ ഇൻഫ്രാസ്​ട്രക്​ചറിന്​ കീഴിലുള്ള 9,000 കോടിയുടെ റോഡ്​ പ്രൊജക്​ടുകൾ, 1200 കോടിയുടെ റേഡിയോ സ്​റ്റേഷൻ, 11,500 കോടിയുടെ ഫിനാൻഷ്യൽ ബിസിനസ്​ എന്നിവയാണ്​ വിറ്റഴിക്കുന്നത്​.

കഴിഞ്ഞ 15 മാസത്തിനിടെ ആസ്​തി വിൽപന നടത്തി 35,000 കോടിയുടെ കടബാധ്യത റിലയൻസ്​ തീർത്തിരുന്നു. റിലയൻസ്​ കമ്യൂണിക്കേഷൻെറ കീഴിലുള്ള കമ്പനികളുടെ നിലവിലുള്ള കടബാധ്യത 93,900 കോടിയാണ്​. 

Loading...
COMMENTS