ആറ്​ മാസം മുമ്പ്​ ഈ ചിത്രങ്ങൾ കാണിച്ചാൽ ഒരു സയൻസ്​ ഫിക്ഷൻ സിനിമയിലേതെന്ന്​​ പറയും

21:39 PM
26/05/2020

മുംബൈ: ഭാവിയിലെ വിമാന യാത്രയെ കുറിച്ചുള്ള കൗതുകകരമായ ഒരു വിവരം പങ്കുവെച്ചിരിക്കുകയാണ്​ മഹീന്ദ്ര ഗ്രൂപ്പ്​ ചെയർമാൻ ആനന്ദ്​ മഹീന്ദ്ര. നീണ്ട രണ്ട്​ മാസത്തെ ലോക്​ഡൗണിന്​ ശേഷം ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചതോടെ വിമാനത്താവളങ്ങളിലും വിമാനത്തിനകത്തും വലിയ മാറ്റങ്ങളാണ്​ വന്നുതുടങ്ങിയിരിക്കുന്നത്​. ഇതുമായി ബന്ധപ്പെട്ട്​ ആനന്ദ്​ മഹീന്ദ്ര പങ്കുവെച്ച രണ്ട്​ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്​. 

വ്യക്​തി സുരക്ഷാ വസ്​ത്രം (പി.പി.ഇ കിറ്റ്​) അണിഞ്ഞുനില്‍ക്കുന്ന വിമാനജീവനക്കാരുടെയും ഫേസ് ഷീല്‍ഡും ഗ്ലൗസുമടക്കം അതീവ സുരക്ഷാ സംവിധാനങ്ങൾ അണിഞ്ഞുനില്‍ക്കുന്ന യാത്രക്കാരുടെയും ചിത്രമാണ് ഇന്ന് അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചത്. ”ആറ് മാസം മുമ്പ് നിങ്ങളെന്നെ ഈ ചിത്രം കാണിക്കുകയാണെങ്കില്‍ അവ ഒരു സയന്‍സ് ഫിക്ഷന്‍ സിനിമയുടെ സൈറ്റിൽ നിന്ന്​ പകർത്തിയതാണെന്ന്​ മാത്രമേ ഞാന്‍ കരുതുമായിരുന്നുള്ളൂ.” ചിത്രത്തിന്​ അടിക്കുറിപ്പായി അദ്ദേഹം കുറിച്ചതിങ്ങനെയായിരുന്നു.

അദ്ദേഹത്തിൻെറ ട്വീറ്റിന്​ രസകരമായ മറുപടികളാണ്​ വന്നത്​. ‘ഞങ്ങൾ ഇപ്പോഴുള്ളത്​ ഒരു സയൻസ്​ ഫിക്ഷൻ സിനിമയിലാണെന്നും, ഒരു ഫിക്ഷൻ, റിയാലിറ്റിയാകുന്ന സാഹചര്യമാണിപ്പോഴെന്നും ചിലർ പ്രതികരിച്ചു. ആധുനിക മെഡിക്കൽ സംവിധാനങ്ങൾക്കിടയിലും നമ്മൾ ഇത്രത്തോളം കഷ്​ടപ്പെടുന്നുണ്ടെങ്കിൽ ഇത്​ ഒരു സിനിമ പോലുള്ള ജീവിതമാണെന്ന്​ മറ്റൊരാൾ. 

കോവിഡിൻെറ പശ്ചാത്തലത്തിൽ യാത്രക്കാർക്കും വിമാനത്തിലെ ജീവനക്കാർക്കും സാമൂഹിക അകലവും മറ്റ്​ സുരക്ഷാ സംവിധാനങ്ങളും കർശനമാക്കിയിരിക്കുകയാണ്​. പരസ്​പര സ്​പർശനവും സമ്പർക്കവും ഒഴിവാക്കാനായി ഏറ്റവും സുരക്ഷയുള്ള കിറ്റുകളും മാസ്​കുകളുമാണ്​ അധികൃതർ​ എല്ലാവർക്കും ഒരുക്കിയിരിക്കുന്നത്​.

Loading...
COMMENTS