Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇലോൺ മസ്​കിനേയും...

ഇലോൺ മസ്​കിനേയും മറികടന്ന്​ അംബാനി; ലോക സമ്പന്നരിൽ ആറാമൻ

text_fields
bookmark_border
mukesh-ambani-24
cancel

മുംബൈ: ലോക്​ഡൗണിനിടയിലും കുതിപ്പ്​ തുടർന്ന്​ റിലയൻസ്​ ഇൻഡസ്​ട്രീസ്​ ചെയർമാൻ മുകേഷ്​ അംബാനി. ടെസ്​ല മേധാവി ഇലോൺ മസ്​കിനേയും ആൽഫബെറ്റ്​ ​സഹസ്ഥാപകരായ സെർജി ബ്രിൻ, ലാറി പേജ്​ എന്നിവരേയും മറികടന്ന്​ ലോക സമ്പന്നരുടെ പട്ടികയിൽ മുകേഷ്​ അംബാനി ആറാം സ്ഥാനത്തെത്തി. കഴിഞ്ഞയാഴ്​ച വാരൻ ബഫറ്റിനെ മറികടന്ന്​ മുകേഷ്​ അംബാനി എട്ടാം സ്ഥാനത്തെത്തിയിരുന്നു.

ജിയോയിൽ ഫേസ്​ബുക്ക്​, സിൽവർലേക്ക്​, ക്വാൽകോം തുടങ്ങിയ കമ്പനികൾ നിക്ഷേപം നടത്തിയതോടെ റിലയൻസിൻെറ ഓഹരി വില കുതിക്കുകയായിരുന്നു. ഇതാണ്​ അംബാനിക്ക്​ തുണയായത്​. ഊർജ വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന അംബാനി സാവാധാനം ഡിജിറ്റൽ ബിസിനസിലേക്കും ഇ-കോമേഴ്​സിലേക്കും ചുവട്​ മാറ്റുകയാണ്​. വരും ദിവസങ്ങളും ഇതും അദ്ദേഹത്തിന്​ ഗുണകരമാവുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

അമേരിക്കൻ ഓഹരി വിപണിയിൽ ഇടിവുണ്ടായതോടെ ലാറി പേജിൻെറ ആസ്​തി 71.6 ബില്യൺ ഡോളറായും ബ്രിയാ​േൻറത്​ 69.4 ബില്യൺ ഡോളറായും കുറഞ്ഞിരുന്നു. ഇലോൺ മസ്​കിൻെറ ആസ്​തി 68.6 ബില്യൺ ഡോളറായാണ്​ കുറഞ്ഞത്​. 

LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsmukesh ambanimalayalam newsRelaince industries
News Summary - Ambani’s wealth beats tech giants Elon Musk-Business news
Next Story