Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_right18 മാസത്തിനുള്ളിൽ...

18 മാസത്തിനുള്ളിൽ കടബാധ്യതയില്ലാത്ത കമ്പനിയാകാൻ റിലയൻസ്​

text_fields
bookmark_border
18 മാസത്തിനുള്ളിൽ കടബാധ്യതയില്ലാത്ത കമ്പനിയാകാൻ റിലയൻസ്​
cancel

മുംബൈ: റിലയൻസ്​ ഇൻ​ഡസ്​ട്രീസിൻെറ വർധിച്ചു വരുന്ന കടബാധ്യതയിൽ ഓഹരി ഉടമകൾ ആശങ്ക രേഖപ്പെടുത്തുന്നതിനിടെ 18 മാസത ്തിനുള്ളിൽ കടമില്ലാത്ത അവസ്ഥയിലേക്ക്​ കമ്പനിയെ എത്തിക്കുമെന്ന്​ ചെയർമാൻ മുകേഷ്​ അംബാനി. ഓഹരി ഉടമകളുടെ 42ാമത് ​ വാർഷിക പൊതു യോഗത്തിലാണ്​ അംബാനിയുടെ​ പ്രഖ്യാപനം. 1,54,478 കോടിയാണ്​ നിലവിൽ റിലയൻസിൻെറ ബാധ്യത.

സാമ്പത്തിക വർഷത്തിൻെറ അടുത്ത ഏതാനം പാദങ്ങൾക്കുള്ളിൽ റിലയൻസ്​ റീടെയിലും ജിയോയും ലോകത്തിലെ ഏറ്റും മികച്ച കമ്പനികളായി ഉയരും. റിലയൻസ്​ റീടെയിൽ, ജിയോ എന്നിവയെ വൈകാതെ തന്നെ ഓഹരി വിപണിയിൽ ലിസ്​റ്റ്​ ചെയ്യുമെന്നും അംബാനി പറഞ്ഞു.

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ റിലയൻസ്​ ഓഹരികളുടെ വില 20 ശതമാനം ഉയർന്നിട്ടുണ്ട്​. എന്നാൽ കഴിഞ്ഞ മൂന്ന്​ മാസമായി നിഫ്​റ്റിയിൽ റിലയൻസ്​ ഓഹരികൾ മോശം പ്രകടനമാണ്​ നടത്തുന്നത്​. 11 ശതമാനത്തിൻെറ ഇടിവാണ്​ റിലയൻസ്​ ഓഹരികൾക്ക്​ രേഖപ്പെടുത്തിയത്​. കഴിഞ്ഞ മാസം മാത്രം ഓഹരിക്ക്​ 9 ശതമാനത്തിൻെറ ഇടിവുണ്ടായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsmukesh ambanimalayalam newsRelaince industries
News Summary - Ambani pledges a zero net-debt RIL in 18 months-Business news
Next Story