Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightമെ​ച്ച​പ്പെ​ട്ട...

മെ​ച്ച​പ്പെ​ട്ട തൊ​ഴി​ല്‍ സാ​ഹ​ച​ര്യം വേണം; ആ​മ​സോ​ണി​ല്‍ തൊ​ഴി​ലാ​ളി സ​മ​രം

text_fields
bookmark_border
മെ​ച്ച​പ്പെ​ട്ട തൊ​ഴി​ല്‍ സാ​ഹ​ച​ര്യം വേണം; ആ​മ​സോ​ണി​ല്‍ തൊ​ഴി​ലാ​ളി സ​മ​രം
cancel

മ്യൂ​ണി​ക്​: പ്ര​മു​ഖ ഓ​ണ്‍ലൈ​ന്‍ വ്യാ​പാ​ര സ്ഥാ​പ​ന​മാ​യ ആ​മ​സോ​ണി​ല്‍ തൊ​ഴി​ലാ​ളി സ​മ​രം ശ​ക്ത​മാ​കു​ന്നു. മെ​ച്ച​പ്പെ​ട്ട തൊ​ഴി​ല്‍ സാ​ഹ​ച​ര്യ​വും വേ​ത​ന​വ​ർ​ധ​ന​വും ആ​വ​ശ്യ​പ്പെ​ട്ട് ജ​ര്‍മ​നി​യി​ലെ​യും സ്‌​പെ​യി​നി​ലെ​യും ബ്രി​ട്ട​നി​ലെ​യും ഇ​റ്റ​ലി​യി​ലെ​യും ആ​​മ​സോ​ൺ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രാ​ണ് സ​മ​രം ചെ​യ്ത​ത്. പ​ണി​മു​ട​ക്കി​യാ​യി​രു​ന്നു സ​മ​രം. ഉ​യ​ർ​ന്ന വേ​ത​ന​ത്തി​നാ​യി വ​ർ​ഷ​ങ്ങ​ളാ​യി തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു വ​രി​ക​യാ​ണ്.

ക്രി​സ്മ​സി​നോ​ട് അ​നു​ബ​ന്ധി​ച്ച് വ്യാ​പാ​ര​ത്തി​ല്‍ ഇ​ള​വു​ക​ള്‍ തു​ട​ങ്ങി​യ ദി​വ​സം​ത​ന്നെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ സ​മ​രം. 90 ശ​ത​മാ​ന​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ള്‍ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​താ​യി തൊ​ഴി​ലാ​ളി യൂ​നി​യ​ന്‍ അ​വ​കാ​ശ​പ്പെ​ട്ടു. ക​ടു​ത്ത ജോ​ലി​ഭാ​ര​മാ​ണ് ക​മ്പ​നി അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന​തെ​ന്ന് തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​ഞ്ഞു.

എ​ന്നാ​ല്‍, 620 തൊ​ഴി​ലാ​ളി​ക​ള്‍ മാ​ത്ര​മാ​ണ് സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​തെ​ന്ന് ആ​മ​സോ​ണ്‍ അ​ധി​കൃ​ത​ര്‍ അ​വ​കാ​ശ​പ്പെ​ട്ടു. സ​മ​രം ക​മ്പ​നി​യു​ടെ പ്ര​വ​ര്‍ത്ത​ന​ത്തെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും ആ​മ​സോ​ണ്‍ വ്യ​ക്ത​മാ​ക്കി.​യു.​എ​സി​ലെ ജീ​വ​ന​ക്കാ​രു​ടെ അ​ടി​സ്​​ഥാ​ന​ശ​മ്പ​ളം മ​ണി​ക്കൂ​റി​ന്​ 15 ഡോ​ള​ർ ആ​യി വ​ർ​ധി​പ്പി​ക്കു​മെ​ന്ന്​ ക​ഴി​ഞ്ഞ മാ​സം ആ​മ​സോ​ൺ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amazon workers strikeamazon strike
News Summary - amazon workers strike-business news
Next Story