Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപ്രതിസന്ധി കനക്കുന്നു;...

പ്രതിസന്ധി കനക്കുന്നു; മറ്റൊരു ബാങ്കിങ്​ ഇതര ധനകാര്യസ്ഥാപനം കൂടി തകർച്ചയുടെ വക്കിൽ

text_fields
bookmark_border
real-estate
cancel

മുംബൈ: ഇന്ത്യൻ സമ്പദ്​വ്യവസ്ഥയിൽ ഉടലെടുത്ത പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിലൊന്ന്​ ബാങ്കിങ്​ ഇതര ധനകാര്യ സ ്ഥാപനങ്ങളുടെ തകർച്ചയായിരുന്നു. റിയൽ എസ്​റ്റേറ്റ്​, ഓ​ട്ടോമൊബൈൽ മേഖലകളിൽ ബാങ്കിങ്​ ഇതര ധനകാര്യ സ്ഥാപനങ്ങൾ ന ിർണായക സ്വാധീനം ചെലുത്തിയിരുന്നു. ഇപ്പോൾ വീണ്ടുമൊരു എൻ.ബി.എഫ്​.സി കൂടി പ്രതിസന്ധി നേരിടുകയാണ്​. റിയൽ എസ്​റ്റേറ്റ്​ മേഖലയിൽ പ്രവർത്തിക്കുന്ന അൽറ്റികോയാണ്​ തകർച്ച അഭിമുഖീകരിക്കുന്നത്​.

വിദേശബാങ്കിൽ നിന്നെടുത്ത വായ്​പയുടെ പലിശ തിരിച്ചടക്കുന്നതിൽ വീഴ്​ച വന്നുവെന്ന്​ അൽറ്റികോ സ്​റ്റോക്ക്​ എക്​സ്​ചേഞ്ചിനെ അറിയിച്ചു. ദുബൈയിലെ ബാങ്കിൽ നിന്നെടുത്ത വായ്​പയുടെ തിരിച്ചടവിലാണ്​ സ്ഥാപനം വീഴ്​ച വരുത്തിയത്​. 4,361.55 കോടിയുടെ കടമാണ്​ അൽറ്റികോ നേരിടുന്നത്​. നിലവിലെ പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി കമ്പനി അറിയിച്ചു.

സ്ഥാപനം പ്രതിസന്ധിലാവുന്നത്​ ഇവരിൽ നിന്നും വായ്​പ വാങ്ങുന്ന പല റിയൽ എസ്​റ്റേറ്റ്​ കമ്പനികൾക്കും വെല്ലുവിളി ഉയർത്തും. ഫ്ലിപ്​കാർട്ട്​ സഹസ്ഥാപകൻ സചിൻ ബൻസാൽ അൽറ്റികോയിൽ 250 കോടിയുടെ നിക്ഷേപം നടത്തിയിരുന്നു. നേരത്തെ ഇന്ത്യ റേറ്റിങ്​സ്​ ആൻഡ്​ റിസേർച്ച്​ അൽറ്റികോയുടെ റേറ്റിങ്​ താഴ്​ത്തുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsreal estatemalayalam newsAltico
News Summary - Altico defaults on interest payment-Business news
Next Story