നിരസിക്കരുത്​  10 രൂപ നാണയങ്ങൾ

23:26 PM
17/01/2018
മും​ബൈ: 10 രൂ​പ  നാ​ണ​യ​ങ്ങ​ൾ ഇ​നി​യാ​രും എ​ടു​ക്കാ​തി​രി​ക്ക​രു​ത്. 10​െൻ​റ 14  ഇ​നം നാ​ണ​യ​ത്തു​ട്ടു​ക​ൾ  വി​നി​മ​യ​ത്തി​ലു​ണ്ടെ​ന്നും ഒ​ന്ന​ും പി​ൻ​വ​ലി​ച്ചി​ട്ടി​ല്ലെ​ന്നും റി​സ​ർ​വ്​ ബാ​ങ്ക്​ അ​റി​യി​ച്ചു. ചി​ല സ്​​ഥ​ല​ങ്ങ​ളി​ൽ വ്യാ​പാ​രി​ക​ള​ട​ക്കം 10​െൻ​റ നാ​ണ​യം  പ്രാ​ബ​ല്യ​ത്തി​ലു​ണ്ടെ​ന്നും എ​ന്നാ​ൽ, ചി​ല സ്​​ഥ​ല​ങ്ങ​ളി​ൽ വ്യാ​പാ​രി​ക​ള​ട​ക്കം ഇ​തു നി​ര​സി​ക്കു​ന്ന​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​​ണ്ടെ​ന്നും  ആ​ർ.​ബി.​െ​എ പ​​ത്ര​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. യ​ഥാ​ർ​ഥ നാ​ണ​യ​മ​ല്ലെ​ന്ന  സം​ശ​യ​ത്തി​ലാ​ണ്​ ചി​ല​ർ എ​ടു​ക്കാ​തി​രി​ക്കു​ന്ന​ത്. സാ​മൂ​ഹി​ക, സാം​സ്​​കാ​രി​ക  മൂ​ല്യ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ നാ​ണ​യ​ങ്ങ​ൾ വി​വി​ധ കാ​ല​ങ്ങ​ളി​ൽ ഇ​റ​ക്കി​യ​താ​ണ്. എ​ല്ലാ ബാ​ങ്കു​ക​ളും 10​െൻ​റ നാ​ണ​യ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ക​യും ബ്രാ​ഞ്ചു​ക​ൾ വ​ഴി വി​നി​മ​യം ന​ട​ത്ത​ണ​മെ​ന്നും ആ​ർ.​ബി.​െ​എ നി​ർ​ദേ​ശി​ച്ചു.
 
Loading...
COMMENTS