Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightആൽകെമിസ്​റ്റി​െൻറ 239...

ആൽകെമിസ്​റ്റി​െൻറ 239 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്​സ്​മെൻറ്​ കണ്ടുകെട്ടി

text_fields
bookmark_border
Alchemist
cancel

ന്യൂഡൽഹി: ആൽകെമിസ്​റ്റ്​ ഇൻഫ്രാ റിയാലിറ്റിയുടെ 239.29 കോടി രൂപയുടെ സ്വത്തുക്കളും ബാങ്ക്​ അക്കൗണ്ടുകളും എൻഫോഴ ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റ്​(ഇ.ഡി) കണ്ടു​െകട്ടി. ചണ്ഡിഗഢ്​, പാഞ്ച്​കുള, ദെരാബസ്സി, പഞ്ചാബിലെ സാസ്​ നഗർ, ഹിമാചൽ പ് രദേശി​െല ഷിംല തുടങ്ങിയ സ്​ഥലങ്ങളിലെ സ്വത്തുക്കളാണ്​ കണ്ടുകെട്ടിയത്​.

സെക്യൂരിറ്റീസ്​ ആൻറ്​ എക്​സ്​ചേഞ്ച്​ ബോർഡ്​ ഒാഫ്​ ഇന്ത്യ(സെബി) പാട്യാല ഹൗസ്​ കോടതിയിൽ 2016 മാർച്ചിൽ നൽകിയ പരാതിയിൽ, നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തി​​െൻറ ഭാഗമായാണ്​ നടപടി. ആൽ​െകമിസ്​റ്റ്​ ഇൻഫ്രാ റിയാലിറ്റി, സഹോദര സ്​ഥാപനങ്ങൾ, ഡയറകടർമാർ എന്നിവക്കെതിരെയാണ്​ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന ഇ.ഡി, കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചത്​.

ആൽകെമിസ്​റ്റ്​ ഇൻഫ്രാ റിയാലിറ്റി കമ്പനികളുടെ ശൃംഖല വഴി കള്ളപ്പണം ​െവളുപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. നിക്ഷേപകരിൽ നിന്ന്​ സമാഹരിച്ച തുക അവർ വ്യാജ ബാങ്ക്​ അക്കൗണ്ടുകളിലേക്ക്​ കൈമാറ്റം ചെയ്യുകയും രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളിൽ സ്വത്തുക്കൾ വാങ്ങുന്നതിനായി ഉപയോഗിക്കുകയും ചെയ്​തതായും ഇ.ഡി കണ്ടെത്തി. കൂടുതൽ അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്​.

ആരോഗ്യം, ഒൗഷധം, ഭക്ഷ്യമേഖല, റിയൽ എസ്​റ്റേറ്റ്​, തേയില ഉൽപാദനം തുടങ്ങി വിവിധ മേഖലകളിൽ പടർന്നു പന്തലിച്ച വ്യവസായ ഗ്രൂപ്പാണ്​ ആൽകെമിസ്​റ്റ്​. വ്യവസായിയും രാഷ്​ട്രീയക്കാരനുമായ കെ.ഡി. സിങ്​ ആണ്​ ആൽകെമിസ്​റ്റ്​ ഗ്രൂപ്പി​​െൻറ സ്​ഥാപകൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Enforcement Directoratemalayalam newsEDAlchemistproperties attached
News Summary - Alchemist properties worth 239 crore attached by ED -business news
Next Story