ആകാശ്​ അംബാനിയുടെ താലികെട്ട്​ മാർച്ച്​​ ഒമ്പതിന്​

22:46 PM
07/02/2019
akash-ambani-shloka-metha


മും​ബൈ: മു​കേ​ഷ്​ അം​ബാ​നി​യു​ടെ മ​ക​ൻ ആ​കാ​ശ്​ അം​ബാ​നി​യും ര​ത്​​ന വ്യാ​പാ​രി റ​സ്സ​ൽ മേ​ത്ത​യു​ടെ മ​ക​ൾ ​േശ്ലാ​ക മേ​ത്ത​യും മാ​ർ​ച്ച്​ ഒ​മ്പ​തി​ന്​ വി​വാ​ഹി​ത​രാ​കും. ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണ്​ ആ​കാ​ശും സ​ഹ​പാ​ഠി​യാ​യി​രു​ന്ന േശ്ലാ​ക​യും ത​മ്മി​ലെ വി​വാ​ഹം ഇ​രു കു​ടും​ബ​ങ്ങ​ളും ഉ​റ​പ്പി​ച്ച​ത്. 

മ​ക​ൾ ഇ​ഷ​യു​ടെ ആ​ഡം​ബ​ര ക​ല്യാ​ണ​ത്തി‍​െൻറ പ​കി​ട്ട്​ മാ​യും മു​മ്പാ​ണ്​ അം​ബാ​നി കു​ടും​ബം വീ​ണ്ടും വി​വാ​ഹ ആ​ഘോ​ഷ​ത്തി​ന്​ ഒ​രു​ങ്ങു​ന്ന​ത്.  ഫെ​ബ്രു​വ​രി 23ന്​ ​തു​ട​ങ്ങി മൂ​ന്നു​ദി​വ​സം നീ​ളു​ന്ന ആ​ഘോ​ഷം സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​ലാ​ണ്​ ന​ട​ക്കു​ക. വ്യ​വ​സാ​യ, ബോ​ളി​വു​ഡ്​ രം​ഗ​ത്തു​ള്ള​വ​ർ​ക്കും ആ​കാ​ശി‍​െൻറ സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മാ​യി ര​ണ്ടു​ വി​മാ​ന​ങ്ങ​ൾ​ സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​ലേ​ക്ക്​ പ​റ​ക്കും. മാ​ർ​ച്ച്​ ഒ​മ്പ​തി​നാ​ണ്​ താ​ലി​കെ​ട്ട്. പി​ന്നീ​ട്​ വി​രു​ന്നു​ക​ളും ആ​ഘോ​ഷ​ങ്ങ​ളും 11 വ​രെ നീ​ണ്ടു​നി​ൽ​ക്കും.

Loading...
COMMENTS