Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightനെറ്റും വിളിയും...

നെറ്റും വിളിയും പൊ​ള്ളും; 50 ശതമാനം വരെ വർധന

text_fields
bookmark_border
നെറ്റും വിളിയും പൊ​ള്ളും; 50 ശതമാനം വരെ വർധന
cancel

മുംബൈ: രാജ്യത്തെ നൂറു കോടിയിലേറെ മൊബൈൽ ഫോൺ ഉപഭോക്താക്കൾക്ക്​ ഇരുട്ടടിയായി കാൾനിരക്കും ഇൻറർനെറ്റ്​ ഡേറ്റ ചാർജും സ്വകാര്യ ടെലികോം കമ്പനികൾ കുത്തനെ കൂട്ടി. ഏറ്റവുമധികം മൊബൈൽ ഉപഭോക്താക്കളുള്ള മുകേഷ്​ അംബാനിയുടെ റിലയൻസ്​ ജി​േയാ 40 ശതമാനം വരെ നിരക്ക്​ വർധിപ്പിച്ചപ്പോൾ വോഡഫോൺ-ഐഡിയ, ഭാരതി എയർടെൽ എന്നീ കമ്പനികൾ 50 ശതമാനം വരെയും വർധന വരുത്തി. വോഡഫോൺ-ഐഡിയ, എയർടെൽ നിരക്കുകൾ ഈ മാസം മൂന്നു​ മുതലും ജിയോയുടേത്​ ആറു​ മുതലും പ്രാബല്യത്തിലാകും. ഇതോടെ മറ്റു​ രാജ്യങ്ങളുമായി താരതമ്യം ചെയ്യു​േമ്പാൾ രാജ്യത്ത്​ നിലനിന്ന ഏറ്റവും കുറഞ്ഞ കാൾ നിരക്കിനും ഡേറ്റ ചാർജിനുമാണ്​ വിരാമമാകുന്നത്​. അഞ്ചുവർഷത്തിനിടെ ആദ്യമായാണ്​ നിരക്കു​വർധന.

പാദവർഷനഷ്​ടം കുമിഞ്ഞുകൂടിയതാണ്​ വോഡഫോൺ-ഐഡിയ, എയർടെൽ കമ്പനികളെ നിരക്കുവർധനക്ക്​ പ്രേരിപ്പിച്ചത്​. ഞായറാഴ്​ച ഈ കമ്പനികൾ നിരക്ക്​ കൂട്ടിയതിനു പിന്നാലെ ​ ജിയോയും വർധന പ്രഖ്യാപിച്ചു. മൂന്നു കമ്പനികൾക്കുംകൂടി രാജ്യത്ത്​ 118 കോടി മൊബൈൽ ഉപയോക്താക്കളുണ്ട്. ഓരോ കമ്പനിക്കും 30 ശതമാനം വീതം വിപണിവിഹിതവും.

പുതിയ പ്ലാനുകൾ ഡിസംബർ മൂന്നിന്​​ അർധരാത്രി മുതൽ ലഭ്യമാകുമെന്ന്​ വോഡഫോൺ-ഐഡിയ അറിയിച്ചപ്പോൾ പ്രതിദിനം 50 പൈസ മുതൽ 2.85 രൂപ വരെ വർധിക്കുന്ന ഡേറ്റ/കാൾ പ്ലാനുകളാണ്​ എയർടെല്ലി​േൻറതെന്ന്​ കമ്പനി വ്യക്തമാക്കി. 28 ദിവസത്തെ​ 249 രൂപയുടെ എയർടെൽ പ്ലാൻ 298 രൂപയായും 82 ദിവസത്തെ​ 448 രൂപയുടെ പ്ലാൻ 598 രൂപയായും​ വർധിക്കുമെന്നും മിനിമം റീചാർജ്​ തുക 35 രൂപയിൽനിന്ന്​ 49 രൂപയാകുമെന്നും കമ്പനി അറിയിച്ചു.

മുമ്പത്തേക്കാൾ 300 ശതമാനം നേട്ടങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന്​ അവകാശപ്പെടുന്ന ‘ഓൾ ഇൻ വൺ’ പ്ലാനാണ്​ ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്​. 36 കോടിയോളം ഉപഭോക്താക്കളാണ്​ ജിയോക്കുള്ളത്​. സാമ്പത്തികവർഷത്തി​​െൻറ രണ്ടാം പാദത്തിൽ വോഡഫോൺ-ഐഡിയ 50,922 കോടിയും എയർടെൽ 23,045 കോടിയും നഷ്​ടം​ രേഖപ്പെടുത്തിയിരുന്നു. അതേസമയം, 1.17 ലക്ഷം കോടിയാണ്​ വോഡഫോൺ-ഐഡിയയുടെ മൊത്തം കടബാധ്യത.

റിലയൻസ്​ ജിയോയുടെ വരവും തുടക്കത്തിൽ നൽകിയ സൗജന്യ ഡേറ്റ/കാൾ ചാർജ്​ പ്ലാനുകളുമാണ്​ ആദിത്യ ബിർല ഗ്രൂപ്പിനു​ കീഴിലെ ഐഡിയ, ബ്രിട്ടീഷ്​ കമ്പനിയായ വോഡഫോൺ, സുനിൽ മിത്തലി​​െൻറ എയർടെൽ എന്നിവയെ വൻ കടക്കെണിയിലാക്കിയത്​. ജിയോയെ നേരിടാൻ പിന്നീട്​ ഐഡിയയും വോഡഫോണും ലയിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsAIRTELvodafone ideamobile call chargesdata charges
News Summary - airtel and Vodafone Idea to raise mobile call data charges-business news
Next Story