ഇക്കോണമി ക്ലാസ്​ നിരക്കിൽ പ്രീമിയം ടിക്കറ്റുമായി ജെറ്റ്​ എയർവേയ്​സ്​

19:02 PM
07/12/2017
Jet-Airways-premiere

ന്യൂഡൽഹി: ​ഇക്കോണമി ക്ലാസി​​െൻറ നിരക്കിൽ പ്രീമിയം  യാത്ര ടിക്കറ്റുമായി ജെറ്റ്​ എയർവേയ്​സ്​. 2350 രൂപ മുതലാണ്​ ടിക്കറ്റുകൾ ലഭ്യമാവുക. പരിമിതകാല ഒാഫറാണ്​ ഇതെന്നാണ്​ ജെറ്റ്​എയർവേയ്​സ്​ അറിയിച്ചിരിക്കുന്നത്​. ഇപ്പോൾ മുൻകൂർ ബുക്ക്​ ചെയ്യുന്ന ടിക്കറ്റുകൾക്ക്​ 2017 ഡിസംബർ ഒന്ന്​ മുതൽ 2018 മെയ്​ 31 വരെയാണ്​ യാത്രപരിധി.

​െഎസ്​വാൾ-ഗുവാഹത്തി റൂട്ടിൽ 2350 രൂപക്ക്​ പ്രീമിയം ടിക്കറ്റുകൾ ലഭ്യമാകും. ഗുവാഹത്തി-സിലിച്ചർ, മുംബൈ-വ​​​ഡോദര, ​െഎസ്​വാൾ-കൊൽക്കത്ത, ഹൈദരാബാദ്​-പൂണെ, പൂണെ-കൊൽക്കത്ത, ഡെറാഡൂൺ-​ശ്രീനഗർ, ചെന്നൈ-പോർട്ട്​ബ്ലെയർ തുടങ്ങിയ റൂട്ടുകളിലാണ്​ ഇക്കോണമി ക്ലാസി​​െൻറ നിരക്കിൽ പ്രീമിയം ടിക്കറ്റുകൾ ലഭ്യമാവുക. പുതിയ ഒാഫർ ലഭ്യമാവണമെങ്കിൽ യാത്രക്ക്​ 30 ദിവസം മുമ്പ്​ ടിക്കറ്റുകൾ ബുക്ക്​ ചെയ്യണമെന്ന്​ വ്യവസ്ഥയുണ്ട്​.

 നേരത്തെ അന്താരാഷ്​ട്ര റൂട്ടുകളിൽ നിരക്കിൽ 30 ശതമാനം കിഴിവ്​ ​ ജെറ്റ്​ എയർവേയ്​സ്​ നൽകിയിരുന്നു. ഡിസംബർ അഞ്ച്​ മുതൽ ഇൗ ഒാഫറിൽ ടിക്കറ്റുകൾ ബുക്ക്​ ചെയ്യുന്നതിനുള്ള സൗകര്യം കമ്പനി നൽകിയിരുന്നു. ഡിസംബർ 11 വരെ പുതിയ ഒാഫറിൽ ടിക്കറ്റുകൾ ബുക്ക്​ ചെയ്യാം.

COMMENTS