Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_right899 രൂപക്ക്​...

899 രൂപക്ക്​ വിമാനത്തിൽ പറക്കാം

text_fields
bookmark_border
899 രൂപക്ക്​ വിമാനത്തിൽ പറക്കാം
cancel

മുംബൈ: ആഭ്യന്തര വിമാന യാത്ര നിരക്കിൽ വൻ ഇളവുകളുമായി എയർ എഷ്യ. തെരഞ്ഞെടുത്ത റൂട്ടുകളിൽ 899 രൂപക്ക്​ സഞ്ചരിക്കാനുള്ള ഒാഫറാണ്​ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്​. സെപ്​തംബർ ഒന്ന്​ മുതൽ 2018 ജൂൺ അഞ്ച്​  വരെയാണ്​ ഇൗ ഒാഫർ പ്രകാരം യാത്ര ചെയ്യാൻ സാധിക്കുക. ഒാഫർ ലഭ്യമാകണമെങ്കിൽ മാർച്ച്​ 19നകം ടിക്കറ്റുകൾ ബുക്ക്​ ചെയ്യണം. 

ഹൈദരാബാദിൽ നിന്ന്​ ബംഗളൂരുവിലേക്ക് ഒാഫർ പ്രകാരം​ 899 രൂപ നൽകി പറക്കാം.  കേരളത്തിൽ കൊച്ചിയിൽ നിന്ന്​ ബംഗളൂരുവിലേക്ക്​ 1299 രൂപയും ഹൈദരാബാദിലേക്ക്​ 1599 രൂപയും വിശാഖപട്ടണത്തേക്ക്​ 2599 രൂപയുമാണ്​ നിരക്ക്​.

അന്താരാഷ്​ട്ര വിമാന സർവീസുകൾക്കും എയർ ഏഷ്യ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്​. കൊച്ചിയിൽ നിന്ന്​ ബാ​ങ്​കോക്കിലേക്ക്​ 3,990 രൂപയും ​ക്വാ​ലാലംപൂരിലേക്ക്​ 2,999 രൂപയു​മാണ്​ എയർ എഷ്യയുടെ നിരക്ക്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air asia
News Summary - AirAsia Big Sale: Domestic Routes From Rs. 899, International Rs. 2,399
Next Story