നഷ്ടം കുതിച്ചുയരുന്നു; വീണ്ടും ഫ്ലാറ്റ് വിൽപനക്ക് എയർ ഇന്ത്യ
text_fieldsന്യൂഡൽഹി: നഷ്ടം കുമിഞ്ഞുകൂടുന്നതിനിടെ പിടിച്ചുനിൽക്കാൻ എയർ ഇന്ത്യ രണ്ടു ഫ്ലാറ്റുകൾ കൂടി വിൽക്കുന്നു. സൗത്ത് മുംബൈയിലെ ഫ്ലാറ്റുകളാണ് എസ്.ബി.െഎക്ക് വിറ്റ് 46 കോടി സമാഹരിക്കാൻ ലക്ഷ്യമിടുന്നത്. കമ്പനിയുടെ ഒാഹരി വിൽപന നീക്കവുമായി സർക്കാർ മുന്നോട്ടുപോകുന്നതിനിടെയാണ് മറ്റ് ആസ്തികളും കൈയൊഴിയുന്നത്. ഏകദേശം 50,000 കോടിയുടെ കടമാണ് എയർ ഇന്ത്യക്കുള്ളത്. പ്രവർത്തന മൂലധനം സമാഹരിക്കാൻ എയർ ഇന്ത്യ ഇൗയിടെ 1,500 കോടിയുടെ വായ്പക്ക് അപേക്ഷിച്ചിരുന്നു.
നേരത്തേ മുംബൈ പെഡ്ഡാർ റോഡിലെ നാലു ഫ്ലാറ്റുകൾ 90 കോടി രൂപക്ക് എസ്.ബി.െഎക്ക് വിറ്റിരുന്നു. ഏറെ നാളായി ഉപയോഗത്തിലില്ലാത്ത കെട്ടിടങ്ങളാണ് ഒാരോന്നായി വിൽക്കുന്നത്. മുംബൈ നരിമാൻ പോയൻറിലെ എയർ ഇന്ത്യ ആസ്ഥാനം പൂർണമായും സർക്കാർ ഏജൻസികൾക്ക് പാട്ടത്തിന് നൽകിയിരിക്കുകയാണ്. ചെലവ് കുറക്കുന്നതിെൻറ ഭാഗമായി വിമാനങ്ങളിൽ സസ്യേതര ഭക്ഷണം നിർത്തലാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
