ജെറ്റ്​എയർവേയ്​സ്​ വിമാനം പറത്താൻ സ്​പൈസ്​ ജെറ്റും എയർ ഇന്ത്യയും

10:01 AM
21/04/2019
spicejet-air-india

ന്യൂഡൽഹി: അടുത്തയാഴ്​ച മുതൽ ജെറ്റ്​ എയർവേയ്​സ്​ വിമാനങ്ങൾ ഉപയോഗിച്ച്​ സ്​പൈസ്​ജെറ്റും എയർ ഇന്ത്യയും സർവീസ്​ നടത്തും. സ്​പൈസ്​ജെറ്റ്​ ജെറ്റ്​ എയർ വേയ്​സിൻെറ 30-40 ബോയിങ്​ 737 എസ്​ വിമാനങ്ങൾ ഉപയോഗിച്ചാവും സർവീസ്​ നടത്തുക. എയർ ഇന്ത്യ എകസ്​പ്രസും ബോയിങ്​ 737എസ്​ വിമാനങ്ങളാവും സർവീസിനായി ഉപയോഗിക്കുക.

ഏകദേശം 40 മുതൽ 45 വരെ വിമാനങ്ങൾ അടുത്തായാഴ്​ചയോടെ സർവീസ്​ ആരംഭിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ഇത്​ ജെറ്റ്​ എയർവേയ്​സിൽ ജോലി നഷ്​ടമായവർക്ക്​ തൊഴിൽ നൽകാൻ പര്യാപ്​തമാകുമെന്നാണ്​ വിലയിരുത്തൽ​. ജെറ്റ്​ എയർവേയ്​സ്​ സർവീസ്​ നിർത്തിയത്​ മൂലം വിമാന യാത്രക്കൂലി വൻതോതിൽ ഉയർന്നിരുന്നു. ഇതിനും ഇതോടെ പരിഹാരമാകും.

ലണ്ടൻ, ദുബൈ, സിംഗപ്പൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കാവും എയർ ഇന്ത്യയുടെ സർവീസ്​. സ്​പൈസ്​ജെറ്റ്​, എയർ ഇന്ത്യ തുടങ്ങിയ കമ്പനികൾ ജെറ്റ്​ എയർവേയ്​സ്​ വിമാനങ്ങൾ ഉപയോഗിച്ച്​ സർവീസ്​ ആരംഭിക്കുന്നതോടെ ആഭ്യന്തര റൂട്ടുകളിലേക്കും ഏഷ്യൻ നഗരങ്ങളിലേക്കുമുള്ള യാത്രാക്ലേശത്തിന്​ പരിഹാരമാകുമെന്നാണ്​ പ്രതീക്ഷ. 

Loading...
COMMENTS