എയർ ഇന്ത്യ വിൽപന:  നടപടി അടുത്തമാസം തുടങ്ങും

08:30 AM
22/10/2019

നെ​ടു​മ്പാ​ശ്ശേ​രി: ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​ഷേ​ധം അ​വ​ഗ​ണി​ച്ച്​ എ​യ​ർ ഇ​ന്ത്യ​യു​ടെ സ​മ്പൂ​ർ​ണ​മാ​യ ഓ​ഹ​രി​വി​ൽ​പ​ന​യു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ മു​ന്നോ​ട്ട്. ഇ​തി​നാ​യി അ​ടു​ത്ത​മാ​സം പ്രാ​ഥ​മി​ക ബി​ഡ് ക്ഷ​ണി​ച്ചേ​ക്കും. ഏ​ക​േ​ദ​ശം 58,000 കോ​ടി​യു​ടെ ബാ​ധ്യ​ത എ​യ​ർ ഇ​ന്ത്യ​ക്കു​ണ്ടെ​ങ്കി​ലും ഏ​റ്റെ​ടു​ക്കു​ന്ന​വ​ർ​ക്കു​ള്ള ബാ​ധ്യ​ത​യി​ൽ അ​ൽ​പം കു​റ​വ് വ​രു​ത്തി​യേ​ക്കും. ഇ​തി​െൻറ ഭാ​ഗ​മാ​യി ബാ​ധ്യ​ത​യു​ടെ ഒ​രു ഭാ​ഗം പ്ര​ത്യേ​ക ക​മ്പ​നി​യി​േ​ല​ക്ക് മാ​റ്റാ​നാ​ണ് തീ​രു​മാ​നം. ഇ​തി​നു​മു​മ്പ് 76 ശ​ത​മാ​നം ഓ​ഹ​രി വി​റ്റ​ഴി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ല്ല.

ഇ​ന്ത്യ​യി​ലെ ഏ​തെ​ങ്കി​ലും വി​മാ​ന​ക്ക​മ്പ​നി​ക​ളു​മാ​യി ചേ​ർ​ന്ന് ചി​ല വി​ദേ​ശ വി​മാ​ന​ക്ക​മ്പ​നി​ക​ൾ എ​യ​ർ ഇ​ന്ത്യ​യെ ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന​റി​യു​ന്നു. അ​ടു​ത്തി​ടെ ക​മ്പ​നി​യു​ടെ ചെ​ല​വ് ചു​രു​ക്കി വ​രു​മാ​ന​ത്തി​ൽ വ​ർ​ധ​ന വ​രു​ത്തി​യി​രു​ന്നു. ലാ​ഭ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ചി​ല പൊ​തു​മേ​ഖ​ല ക​മ്പ​നി​ക​ളെ​ക്കൊ​ണ്ട് നി​ശ്ചി​ത ശ​ത​മാ​നം ഓ​ഹ​രി​യെ​ടു​പ്പി​ച്ച് സ​മ്പൂ​ർ​ണ സ്വ​കാ​ര്യ​വ​ത്ക​ര​ണം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന​ത്​ ഉ​ൾ​പ്പെ​ടെ ബ​ദ​ൽ നി​ർ​ദേ​ശ​ങ്ങ​ൾ ഉ​യ​ർ​ന്നെ​ങ്കി​ലും അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.

Loading...
COMMENTS