എയർ ഇന്ത്യ സ്വകാര്യവത്കരിക്കരുതെന്ന് പാർലമെൻററി സമിതി
text_fieldsന്യൂഡൽഹി: ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ ഉടൻ സ്വകാര്യവത്കരിക്കരുതെന്നും കടങ്ങൾ എഴുതിത്തള്ളണമെന്നും പാർലമെൻററി സമിതി. കമ്പനിയുടെ പ്രകടനം മെച്ചപ്പെടുത്താൻ അഞ്ചു വർഷംകൂടി സമയം നൽകണമെന്നും സമിതി സർക്കാറിന് സമർപ്പിക്കാനിരിക്കുന്ന റിപ്പോർട്ടിലുണ്ടെനാണ് സൂചന.
രാജ്യത്തിെൻറ അഭിമാനമായ എയർ ഇന്ത്യ സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നും ബദൽ സംവിധാനത്തെക്കുറിച്ച് ആലോചിക്കണമെന്നും പാർലമെൻറിെൻറ ഗതാഗത, വിനോദസഞ്ചാര, സാംസ്കാരിക സമിതി അഭിപ്രായപ്പെട്ടു.
എയർ ഇന്ത്യയെ വ്യാപാര കാഴ്ചപ്പാടോടെമാത്രം കാണുന്നത് ശരിയല്ലെന്നും രാജ്യത്തോ പുറത്തോ ദുരന്തങ്ങളും സാമൂഹിക, രാഷ്ട്രീയ പ്രശ്നങ്ങളുമുണ്ടാവുേമ്പാൾ അവസരത്തിനൊത്തുയരാനുള്ള എയർ ഇന്ത്യയുടെ കഴിവിനെ അവഗണിക്കരുതെന്നും സമിതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
