ഡൽഹി-ടൊറന്‍റോ; പുതിയ അന്താരാഷ്ട്ര സർവീസുമായി എയർ ഇന്ത്യ

15:40 PM
16/07/2019

ന്യൂഡൽഹി: പുതിയ അന്താരാഷ്ട്ര സർവീസുകളുമായി എയർ ഇന്ത്യ. ഡൽഹി-ടൊറന്‍റോ-ഡൽഹി, ഇന്ദോർ-ദുബൈ-ഇന്ദോർ, കൊൽകത്ത-ദുബൈ-കൊൽകത്ത എന്നീ വിമാന സർവീസുകളാണ് എയർ ഇന്ത്യ പുതുതായി പ്രഖ്യാപിച്ചത്. 

50,889 രൂപ നിരക്കിലാണ് ഡൽഹി-ടൊറന്‍റോ യാത്ര ടിക്കറ്റ് നിരക്ക് തുടങ്ങുന്നത്. 92,734 രൂപയാണ് ഇകണോമി ക്ലാസ് യാത്രക്ക് വേണ്ടത്. ആഴ്ചയിൽ മൂന്ന് തവണയായാണ് സർവീസ് നടത്തുക. സെപ്തംബർ 27 മുതൽ സർവീസ് ആരംഭിക്കും. 

Loading...
COMMENTS