കാർഷിക ബാങ്കിന് വീണ്ടും അംഗീകാരം
text_fieldsന്യൂഡല്‍ഹി: കേരള സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന് പ്രവര്‍ത്തന മികവിന് മൂന്നാം തവണയും അംഗീകാരം. ദേശീയതലത്തില്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്കുകളുടെ ഫെഡറേഷന് പ്രഖ്യാപിച്ച മൂന്ന് പുരസ്കാരങ്ങള്‍ക്കാണ് ഇത്തവണയും ബാങ്ക് അര്‍ഹമായത്.
2015-^16 വര്‍ഷത്തെ ബാങ്കിെൻറ പ്രവര്‍ത്തന മികവ് കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാറിെൻറ ഓള് റൗണ്ട് പെര്‍ഫോമന്‍സ് അവാര്‍ഡ്, പഞ്ചാബ് മുഖ്യമന്ത്രിയുടെ പേരിലുള്ള തിരിച്ചടവു രംഗത്തെ മികച്ച പ്രകടനത്തിനുളള അവാര്‍ഡ്, നിക്ഷേപ സമാഹരണ രംഗത്തെ മികച്ച പ്രകടനത്തിനുളള ഫെഡറേഷന് അവാര്‍ഡ് എന്നിവ ബാങ്ക് കരസ്ഥമാക്കിയതായി ഫെഡറേഷന് മാനേജിങ് ഡയറക്ടര്‍ കെ.കെ. രവീന്ദ്രന് അറിയിച്ചു.
ഈ മാസം 20-ന് ഡൽഹിയിൽ കേന്ദ്ര കൃഷി സഹമന്ത്രി പുരുഷോത്തം റൂപാലയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങിൽ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
