ഇ​ന്ധ​ന​വി​ല അ​തി​വേ​ഗം തി​രി​ച്ചു​ക​യ​റു​ന്നു; ഡീസലിന്​ കുറച്ചത്​ 2.50 രൂപ; കൂടിയത്​ 2.55 

കൊ​ച്ചി: ജ​ന​ങ്ങ​ൾ​ക്ക്​ ആ​ശ്വാ​സ​മേ​കാ​നെ​ന്ന പേ​രി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ കു​റ​ച്ച ഇ​ന്ധ​ന​വി​ല അ​തി​വേ​ഗം തി​രി​ച്ചു​ക​യ​റു​ന്നു. ഡീ​സ​ലി​നും പെ​ട്രോ​ളി​നും ര​ണ്ട​ര രൂ​പ വീ​ത​മാ​ണ്​ ഇൗ ​മാ​സം അ​ഞ്ചു​മു​ത​ൽ കു​റ​ഞ്ഞ​ത്. എ​ന്നാ​ൽ, 10​ ദി​വ​സം​കൊ​ണ്ട്​ ഡീ​സ​ലി​ന്​ 2.55 രൂ​പ കൂ​ടി. പെ​​ട്രോ​ളി​ന്​ 1.25 രൂ​പ​യും. ഇ​തോ​ടെ, വി​ല കു​റ​ച്ച​തി​​െൻറ ആ​നു​കൂ​ല്യം ഫ​ല​ത്തി​ൽ ഇ​ല്ലാ​താ​യി. 

ഇൗ ​മാ​സം നാ​ലി​നാ​ണ്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ല​ക്കു​റ​വ്​ പ്ര​ഖ്യാ​പി​ച്ച​ത്. പെ​ട്രോ​ളി​​െൻറ​യും ഡീ​സ​ലി​​െൻറ​യും എ​ക്​​സൈ​സ്​ തീ​രു​വ ലി​റ്റ​റി​ന്​ ഒ​ന്ന​ര രൂ​പ വീ​ത​വും എ​ണ്ണ​ക്ക​മ്പ​നി​ക​ൾ ഒ​രു​രൂ​പ വീ​ത​വും കു​റ​ച്ച​തോ​ടെ​യാ​ണ്​ ര​ണ്ടി​​െൻറ​യും വി​ല ര​ണ്ട​ര രൂ​പ വീ​തം കു​റ​ഞ്ഞ​ത്. എ​ന്നാ​ൽ, ഡീ​സ​ൽ വി​ല 10​ ദി​വ​സം കൂ​ടി ഇൗ ​കു​റ​വി​നെ മ​റി​ക​ട​ന്നു. ഞാ​യ​റാ​ഴ്​​ച പെ​ട്രോ​ളി​ന്​ ആ​റ്​ പൈ​സ​യും ഡീ​സ​ലി​ന്​ 20 പൈ​സ​യും കൂ​ടി. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത്​ പെ​ട്രോ​ൾ വി​ല 86.08 രൂ​പ​യി​ലും ഡീ​സ​ൽ വി​ല 80.66 രൂ​പ​യി​ലു​മെ​ത്തി. 

ഒാ​രോ മാ​സ​വും പാ​ച​ക​വാ​ത​ക വി​ല കു​ത്ത​നെ ഉ​യ​ർ​ത്തു​ന്ന​തും ഉ​പ​ഭോ​ക്താ​ക്ക​ളെ വ​ല​ക്കു​ന്നു. ഹോ​ട്ട​ലു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന 19 കി​ലോ സി​ലി​ണ്ട​റി​ന്​ 1500 രൂ​പ​ക്ക്​ മു​ക​ളി​ലെ​ത്തി. ഗാ​ർ​ഹി​കാ​വ​ശ്യ​ത്തി​നു​ള്ള സ​ബ്​​സി​ഡി സി​ലി​ണ്ട​റി​ന്​ ഉ​പ​ഭോ​ക്താ​വ്​ ഒ​ക്​​ടോ​ബ​ർ ഒ​ന്നു​മു​ത​ൽ 900 രൂ​പ​യോ​ള​മാ​ണ്​ ന​ൽ​കു​ന്ന​ത്. ഇ​തി​ൽ 376 രൂ​പ സ​ബ്​​സി​ഡി​യാ​യി അ​ക്കൗ​ണ്ടി​ലെ​ത്തു​മെ​ന്ന്​ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ പ​റ​യു​ന്നു. 

പ്ര​ദേ​ശ​ത്തി​ന​നു​സ​രി​ച്ച്​ സി​ലി​ണ്ട​ർ വി​ല​യി​ലും നേ​രി​യ ഏ​റ്റ​ക്കു​റ​ച്ചി​ലു​ണ്ടാ​കും. പ്ര​ള​യ​ത്തി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ന​ശി​ച്ച കു​ടും​ബ​ങ്ങ​ളെ​യും ഹോ​ട്ട​ലു​ക​ളെ​യും പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​ കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ഇ​ട​ത്ത​രം, ചെ​റു​കി​ട ഹോ​ട്ട​ലു​ക​ൾ വ​ൻ പ്ര​തി​സ​ന്ധി​യാ​ണ്​ നേ​രി​ടു​ന്ന​തെ​ന്ന്​ ഉ​ട​മ​ക​ൾ പ​റ​യു​ന്നു. 

പ്ര​തി​ഷേ​ധം മു​റു​കി​യ​പ്പോ​ൾ കൊ​ട്ടി​ഗ്​​ഘോ​ഷി​ച്ച്​ വി​ല കു​റ​ച്ച കേ​ന്ദ്രം ഇ​തി​ന്​ പി​ന്നാ​ലെ പെ​ട്രോ​ളി​യം ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല ഉ​യ​ർ​ത്താ​ൻ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ​ക്ക്​ മൗ​നാ​നു​വാ​ദം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച നേ​രി​യ കു​റ​വി​ലൂ​ടെ ഉ​ണ്ടാ​യെ​ന്നു​പ​റ​യു​ന്ന ന​ഷ്​​ടം ഇൗ ​മാ​സം​ത​ന്നെ തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ ക​മ്പ​നി​ക​ൾ.

Loading...
COMMENTS