ഒാഹരി വിപണികളിൽ ഉണർവ്
text_fieldsമുംബൈ: ബുധനാഴ്ചയിലെ തകർച്ചക്ക് ശേഷം ഇന്ത്യൻ ഒാഹരി വിപണികൾ വീണ്ടും ഉയർന്നു. ബോംബൈ സൂചിക സെൻസെക്സ് 265.15 പോയിൻറ് ഉയർന്ന് 27,517.68 പോയിൻറിലാണ് ഇപ്പോൾ വ്യാപാരം അവസാനിപ്പിച്ചു. ദേശീയ സൂചിക നിഫ്റ്റി 93.75 പോയിൻറ് ഉയർന്ന് 8,525.75 പോയിൻറിലാണ് വ്യാപാരമവസാനിപ്പിച്ചത് . സൺഫാർമ, െഎ.സി.സി.െഎ ബാങ്ക്, ആക്സിസ് ബാങ്ക്, എസ്.ബി.െഎ, ആർ.െഎ.എൽ എന്നിവയെല്ലാമാണ് നേട്ടമുണ്ടാക്കിയ ഒാഹരികൾ. പവർ, ഒാേട്ടാ, മെറ്റൽ, കൺസ്യുമർ ഡ്യൂറബിൾ, ബാങ്കിങ് സെക്ടറുകളാണ് നിഫ്റ്റിയുടെ ഉണർവിന് കാരണമായത്.
ട്രംപിെൻറ പ്രസംഗത്തിൽ വിപണിയെ ബാധിക്കുന്ന തരത്തിലുള്ള പരാമർശങ്ങളില്ലാത്തത് വിപണിക്ക് ഗുണകരമായി. ഫെഡറൽ റിസർവ് പലിശ നിരക്കുകൾ 2017ൽ ഉയർത്താനുള്ള സാധ്യതകളുണ്ട് ഇതും ഒാഹരി വിപണിയുടെ ഉയർച്ചക്കുള്ള കാരണമായി. നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനം ആദ്യഘട്ടത്തിൽ വിപണിക്ക് തിരിച്ചടിയായെങ്കിലും, ഇതുമൂലമുള്ള പ്രശ്നങ്ങൾ കുറച്ച് കാലത്തേക്ക് മാത്രമേ നിലനിൽക്കു എന്നുള്ള ധനമന്ത്രിയുടെ പ്രസ്താവനയും വിപണിയുടെ ഉയർച്ചക്ക് സഹായകമായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
