Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightരാജ്യത്തെ സാമ്പത്തിക...

രാജ്യത്തെ സാമ്പത്തിക സ്ഥിതിയിൽ ആശങ്കയുമായി എച്ച്​.ഡി.എഫ്​.സി മേധാവി

text_fields
bookmark_border
deepak-parekh
cancel

മുംബൈ: രാജ്യത്തെ സാമ്പത്തിക സ്ഥിതിയിൽ ആശങ്ക പ്രകടിപ്പിച്ച്​ എച്ച്​.ഡി.എഫ്​.സി ചെയർമാൻ ദീപക്​ പരേക്​. ഇന്ത്യൻ സമ്പദ്​വ്യവസ്ഥയിൽ തളർച്ചയുണ്ട്​. എൻ.ബി.എഫ്​.സികളിലേയും ഹൗസിങ്​ ഫിനാൻസ്​ കമ്പനികളിലേയും പ്രതിസന്ധിയാണ്​ രാജ്യത്തെ തളർച്ചക്ക്​ കാരണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സമ്പദ്​വ്യവസ്ഥയിൽ പ്രശ്​നങ്ങൾ നില നിൽക്കുന്നുണ്ട്​​. 2019ൽ ജി.ഡി.പി വളർച്ചാ നിരക്ക്​ 6.8 ശതമാനത്തിലേക്ക്​ താഴ്​ന്നത്​ ഇതിൻെറ തെളിവാണ്​. രാജ്യത്തെ ഉപഭോഗവും കുറയുകയാണ്​. എന്നാൽ സമ്പദ്​വ്യവസ്ഥയിലെ പ്രശ്​നങ്ങൾ താൽക്കാലികമാണെന്നും അദ്ദേഹം പറഞ്ഞു.

വാണിജ്യാവശ്യങ്ങൾക്കുള്ള റിയൽ എസ്​റ്റേറ്റ്​ കെട്ടിടങ്ങൾക്ക്​ മാത്രമാണ് ഇപ്പോൾ ആവശ്യക്കാർ ഏറെയുള്ളത്​. പല നഗരങ്ങളിലും റിയൽ എസ്​റ്റേറ്റ്​ സെക്​ടറിൽ തകർച്ച നേരിടുകയാണ്​. ആഡംബര ഭവനങ്ങളുടെ വിൽപന കുറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.എസ്​-ചൈന വ്യാപാര യുദ്ധം ഇന്ത്യക്ക്​ ഗുണകരമായി മാറും. ചൈന വിടുന്ന വ്യവസായ യൂണിറ്റുകൾ ഇന്ത്യയിലെത്തുമെന്നാണ്​ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സമ്പദ്​വ്യവസ്ഥയിലെ സ്ഥിതിയിൽ ആശങ്ക പ്രകടപ്പിച്ച്​ എൽ&ടി മേധാവിയും രംഗത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newshdfcmalayalam newsDeepak Parekh
News Summary - After L&T chief, it’s HDFC chief Deepak Parekh-Business news
Next Story