Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightചൈന സമ്പദ്​വ്യവസ്​ഥ...

ചൈന സമ്പദ്​വ്യവസ്​ഥ കൂടുതൽ  ഉദാരമാക്കുന്നു

text_fields
bookmark_border
ചൈന സമ്പദ്​വ്യവസ്​ഥ കൂടുതൽ  ഉദാരമാക്കുന്നു
cancel

ബീജിങ്​: നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ കഴിഞ്ഞ വർഷം ഇന്ത്യക്കും പിറകിലായ ചൈന സമ്പദ്​വ്യവസ്​ഥ കൂടുതൽ ഉദാരമാക്കുന്നു. ​ ഇതി​െൻറ ഭാഗമായി വിദേശ നിക്ഷപേം കൂടുതൽ മേഖലകളിലേക്ക്​ വ്യാപിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്​. റെയിൽവേ, പൊതുഗതാഗതം  തുടങ്ങിയ മേഖലകളിൽ വിദേശ നിക്ഷേപം അനുവദിക്കാനാണ്​ ചൈനീസ്​ സർക്കാരി​െൻറ തീരുമാനം.

നേരിട്ടുള്ള വിദേശ നിക്ഷേപത്തിലെ കുറവ്​ മാത്രമല്ല ഇത്തരമൊരു നടപടി എടുക്കുന്നതിലേക്ക്​ ചൈനീസ്​ സർക്കാരിനെ പ്രേരിപ്പി​ച്ചതെന്നാണ്​ സൂചന. ഡൊണാൾഡ്​ ട്രംപ്​ അധികാരത്തലെത്തിയതോടെ ചൈനയുടെ അടഞ്ഞ സമ്പദ്​വ്യവസ്​ഥക്കെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന്​ സൂചനയുണ്ടായിരുന്നു. ചൈനയുടെ നടപടി മൂലം അമേരിക്കൻ ജോലികൾ വൻതോതിൽ നഷ്​ടപ്പെടുന്നതായി ​ട്രംപ്​ നേരത്തെ തന്നെ ആരോപണം ഉയർത്തിയിരുന്നു.

ചൈനീസ്​ സമ്പദ്​വ്യവസ്​ഥയിലെ വിവിധ  നടപടിമൂലം ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ വൻതോതിൽ വിദേശ നിക്ഷേപമെത്തിയിരുന്നു. കഴിഞ്ഞ വർഷം വിദേശ നിക്ഷേപത്തി​െൻറ കാര്യത്തിൽ നെഗറ്റീവ്​ വളർച്ചയാണ്​ ചൈനയിൽ രേഖപ്പെടുത്തിയിരിക്കുന്നത്​. ട്രംപ്​ ഭരണകൂടം കൂടുതൽ മേഖലകളിൽ  വിദേശ നിക്ഷേപം അനുവദിക്കാൻ ചൈനീസ്​ സർക്കാരിന്​ മേൽ സമർദ്ദം ചെലുത്തിയതായും  സൂചനകളുണ്ട്​.

 വിദേശനിക്ഷേപകർക്ക്​ കൂടുതൽ മേഖലകളിൽ നിക്ഷേപം നടത്താൻ തീരുമാനം സഹായകമാകും. രാജ്യത്തെ വ്യവസായവൽക്കരണത്തിലേക്ക്​ നയിക്കുന്നതിന്​ തീരുമാനം ഗുണകരമാവുമെന്നും ചൈനയിലെ നാഷണൽ ഡെവലെപ്പ്​മെൻറ്​ കമ്മീഷൻ പറഞ്ഞു. ഇത്​ ചൈനീസ്​ സമ്പദ്​വ്യവസ്​ഥയുടെ പുരോഗതിക്ക്​ കാരണമാവുമെന്നും ​അവർ കൂട്ടിച്ചേർത്തു. 

എന്നാൽ ലോകവ്യാപാര സംഘടനയുൾപ്പടെയുള്ള പല സംഘടനകളും സമ്പദ്​വ്യവസ്​ഥ ഉദാരമാക്കാൻ ചൈനക്കുമേൽ സമർദ്ദം ചെലുത്തിയെന്നാണ്​ സൂചന. ലോകത്തിലെ പല പ്രമുഖ വ്യവസായ സംഘടനകളും നടത്തിയ പഠനത്തിൽ ചൈനയുടെ സമ്പദ്​ വ്യവസ്​ഥ നിക്ഷേപത്തിന്​ അനുകൂലമല്ലെന്നും കണ്ടെത്തിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinafdi
News Summary - After losing to India in FDI, China opens up economy more
Next Story