Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇന്ത്യൻ ​െഎ.ടി...

ഇന്ത്യൻ ​െഎ.ടി കമ്പനികൾക്ക്​ തിരിച്ചടിയായി അമേരിക്കയുടെ പുതിയ നയം

text_fields
bookmark_border
ഇന്ത്യൻ ​െഎ.ടി കമ്പനികൾക്ക്​ തിരിച്ചടിയായി അമേരിക്കയുടെ പുതിയ നയം
cancel

വാഷിങ്​ടൺ:  ഇന്ത്യൻ ​െഎ.ടി കമ്പനികൾക്ക്​ തിരിച്ചടിയായേക്കാവുന്ന രണ്ട്​ നിയമഭേതഗതികൾ കൂടി അമേരിക്ക കൊണ്ടു വരുന്നു. ഇതിലൊന്ന്​ എച്ച്​–1ബി വിസയിൽ കാതലായ മാറ്റങ്ങൾ വരുത്തുന്നതിനുള്ള ബില്ലാണ്​. ഇതു പ്രകാരം എച്ച്​–1ബി വിസ ഉപയോഗിച്ച്​  കമ്പനികൾ തൊഴിലാളികളെ തെരഞ്ഞെടുക്കു​േമ്പാൾ അമേരിക്കയിൽ പഠിച്ച വിദ്യാർഥികൾക്ക്​ മുൻഗണന നൽകേണ്ടി വരും. എച്ച്​-1 ബി വിസയുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള നിർദ്ദേശങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്​. ഇൗ രണ്ട്​ നിർദ്ദേശങ്ങളും തിരിച്ചടിയാവുക ഇന്ത്യൻ ​െഎ.ടി മേഖലക്കായിരുന്നു.

രണ്ടാമത്തെ നിയമം  പുറംജോലിക്കരാർ​ നിയന്ത്രിക്കുന്നതിനാണ്​. അമേരിക്കയിലെ പല പ്രമുഖ കമ്പനികളും അവരുടെ സോഫ്​റ്റ്​വെയർ ജോലികൾ എൽപ്പിക്കുന്നത്​ ഇന്ത്യൻ സോഫ്​റ്റ്​വെയർ കമ്പനികളെയാണ്​. ഇത്തരത്തിൽ ജോലി മറ്റു രാജ്യങ്ങൾക്ക്​ നൽകുന്ന കമ്പനികൾക്ക്​ നികുതിയിളവ്​ നൽകേ​ണ്ടെന്നാണ്​ നിയമത്തിലെ നിർദ്ദേശം​. 

നേരത്തെ എച്ച്​–1ബി വിസമായി ജോലി ചെയ്യുന്നവരുടെ മിനിമം ശമ്പളം 130,000 ഡോളറായി വർധിപ്പിച്ച ബില്ല്​ അമേരിക്കയിൽ ട്രംപ്​ ഭരണകൂടം അവതരിപ്പിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ അമേരിക്കയിലെ വിവിധ സ്​റ്റേറ്റുകൾ അമേരിക്കൻ തൊഴിലുകൾ സംരക്ഷിക്കാനുള്ള നിയമങ്ങളുമായി രംഗത്തെത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:H-1B VISAIT sectorDonald Trump
News Summary - After H-1B visa curbs, two more US Bills may stymie Indian tech
Next Story