Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightജി.എസ്​.ടിക്ക്​ ശേഷം...

ജി.എസ്​.ടിക്ക്​ ശേഷം ആദായനികുതിയിൽ കണ്ണുവെച്ച്​ മോദി

text_fields
bookmark_border
ജി.എസ്​.ടിക്ക്​ ശേഷം ആദായനികുതിയിൽ കണ്ണുവെച്ച്​ മോദി
cancel

ന്യൂഡൽഹി: രാജ്യത്തെ എകീകൃത നികുതി സംവിധാനമായ ജി.എസ്​.ടി നടപ്പാക്കിയതിന്​  പിന്നാലെ ആദായ നികുതിയിൽ മാറ്റങ്ങൾക്കൊരുങ്ങി മോദി സർക്കാർ. ആദായ നികുതി നിയമത്തിലെ മാറ്റങ്ങളെ സംബന്ധിച്ച്​ പഠിക്കുന്നതിനായി ടാസ്​ക്​ ഫോഴ്​സ്​ രൂപീകരിക്കാൻ ധനമന്ത്രാലയം തീരുമാനിച്ചു. രാജ്യത്തി​​െൻറ നിലവിലെ സാമ്പത്തിക ആവശ്യങ്ങൾക്കനുസരിച്ച്​ ആദായ നികുതി നിയമത്തിൽ മാറ്റങ്ങൾ വരുത്താനാണ്​ കേന്ദ്രം ഒരുങ്ങുന്നത്​.

നിലവിലെ ആദായ നികുതി നിയമം പ്രാബല്യത്തിൽ വന്നത്​ 1961ലാണ്​. ഏകദേശം 50 വർഷങ്ങൾ കഴിഞ്ഞ നിയമത്തിൽ മാറ്റങ്ങൾ വേണമെന്നാണ്​ സർക്കാർ പക്ഷം. ആറ്​ മാസത്തിനകം ഇതുസംബന്ധിച്ച റിപ്പോർട്ട്​ സമർപ്പിക്കാനാണ്​ കേന്ദ്രസർക്കാർ നിർദേശം നൽകിയിരിക്കുന്നത്​. മറ്റ്​ രാജ്യങ്ങളിലെ നിയമങ്ങൾ കൂടി പഠിച്ച്​ അനുയോജ്യമായ പുതിയ നിയമം പ്രത്യേക സംഘം മുന്നോട്ട്​ വെക്കുമെന്നാണ്​ അറിയുന്നത്​.

കഴിഞ്ഞ ജൂലൈയിൽ ആണ്​ സാമ്പത്തിക രംഗത്ത്​ സമഗ്രമാറ്റങ്ങൾ ലക്ഷ്യമിട്ട്​ ഇന്ത്യ എകീകൃത നികുതിയായ ജി.എസ്​.ടി നടപ്പിലാക്കിയത്​. എന്നാൽ ജി.എസ്​.ടി സാമ്പത്തിക മേഖലയിൽ വലിയ തിരിച്ചടിയുണ്ടാക്കിയിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:income taxmodi governmentmalayalam newstax reform
News Summary - After GST, Modi takes up next tax reform: The income tax-Business news
Next Story