ബുള്ളറ്റ്​ ട്രെയിൻ: സ്​ഥലമേറ്റെടുപ്പിനെതിരെ ഗോദ്​റെജ്

00:35 AM
10/07/2018
modi-bullett-train

മും​ൈ​ബ: ബു​ള്ള​റ്റ്​ ട്രെ​യി​ൻ പ​ദ്ധ​തി​ക്ക്​ സ്​​ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ​തി​രെ വ​ൻ​കി​ട വ്യ​വ​സാ​യ ഗ്രൂ​പ്പാ​യ ഗോ​ദ്​​റെ​ജ് രം​ഗ​ത്ത്​. ഗ്രൂ​പ്പി​ന്​ കീ​ഴി​ലെ നി​ർ​മാ​ണ ക​മ്പ​നി​യാ​യ ഗോ​ദ്​​റെ​ജ്​ ക​ൺ​സ്​​ട്ര​ക്​​ഷ​ൻ​സ്​ ആ​ണ്​ മും​ബൈ ന​ഗ​ര​ത്തി​ൽ വി​ക്രോ​ളി​യി​ലു​ള്ള ത​ങ്ങ​ളു​ടെ സ്​​ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ​തി​രെ ​​ ബോം​ബെ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 

പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ മാ​റ്റ​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ ത​ങ്ങ​ളു​ടെ 8.6 ഏ​ക്ക​ർ സ്​​ഥ​ലം ന​ഷ്​​ട​പ്പെ​ടു​മെ​ന്നും ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ക​ഴി​ഞ്ഞ മാ​സം അ​വ​സാ​ന​മാ​ണ്​ ഹ​ര​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ബു​ള്ള​റ്റ്​ ട്രെ​യി​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ഭൂ​മി​ക്ക​ടി​യി​ലൂ​ടെ​യു​ള്ള തു​ര​ങ്ക​മാ​ണ്​ വി​ക്രോ​ളി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്.  മ​ഹാ​രാ​ഷ്​​ട്ര, ഗു​ജ​റാ​ത്ത്​ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളും സ്​​ഥ​ല​മേ​റ്റെ​ടു​പ്പി​നെ​തി​രെ രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. അ​ഹ്​​മ​ദാ​ബാ​ദ്​-​മും​ബൈ ബു​ള്ള​റ്റ്​ ട്രെ​യി​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ്വ​പ്​​ന​പ​ദ്ധ​തി​യാ​യാ​ണ്​ വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്.

Loading...
COMMENTS