Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightനോട്ട്​പിൻവലിക്കലിന്​...

നോട്ട്​പിൻവലിക്കലിന്​ ശേഷം സർക്കാർ ലക്ഷ്യമിടുന്നത്​ 7 ശതമാനം വളർച്ച

text_fields
bookmark_border
നോട്ട്​പിൻവലിക്കലിന്​ ശേഷം സർക്കാർ ലക്ഷ്യമിടുന്നത്​ 7 ശതമാനം വളർച്ച
cancel

ന്യൂഡൽഹി: ഫെബ്രുവരി ഒന്നിന്​ പൊതുബജറ്റ്​ അവതരിപ്പിക്കാനിരിക്കെ അടുത്ത സാമ്പത്തിക വർഷത്തി​ൽ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്​ 7 ശതമാനം വളർച്ചയെന്ന്​ സൂചന. നോട്ടുപിൻവലിക്കലിന്​ ശേഷം രാജ്യത്തെ സാമ്പത്തിക രംഗത്ത്​ വൻ തകർച്ച നേരിട്ടിരുന്നു. ഇതിനെ തുടർന്ന്​ സാമ്പത്തിക വർഷത്തി​െൻറ ആദ്യപാദങ്ങളിൽ കുറഞ്ഞ വളർച്ച മാത്രമേ ഉണ്ടാവുകയുള്ളു സർക്കാർ വൃത്തങ്ങൾ സൂചനകൾ നൽകുന്നുണ്ട്​.  

എന്നാൽ ഇത്​ യാഥാർത്ഥ്യമാക്കാൻ സാധിക്കു​മോ എന്ന്​ പലരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്​. നോട്ട്​ നിരോധനം മൂലം രാജ്യത്തെ സമ്പദ്​വ്യവസ്​ഥയിൽ ചെറുകിട വ്യവസായ മേഖലയിലെ ഉൽപ്പന്നങ്ങളുടെ ആവശ്യകതയിൽ വൻതോതിൽ കുറവ്​ ഉണ്ടായിട്ടുണ്ട്​. എങ്കിലും സർക്കാരിന്​ 7 ശതമാനം വളർച്ചയിലേക്ക്​ സമ്പദ്​വ്യവസ്​ഥയെ എത്തിക്കാൻ സാധിക്കുമെന്നാണ്​ പല സാമ്പത്തിക വിദഗ്​ധരും കണക്കുകൂട്ടുന്നത്​. പൊതുബജറ്റിൽ വിവിധ മന്ത്രാലയങ്ങൾക്കുള്ള ബജറ്റ്​ വിഹിതത്തിൽ വർധനയുണ്ടാവുമെന്നും റിപ്പോർട്ടുകളുണ്ട്​. ഇതിലൂടെ​  കൂടുതൽ തൊഴിലുകൾ രാജ്യത്ത്​ സൃഷ്​ടിക്കാനും അതുവഴി പ്രതിസന്ധി ഒരു പരിധി വരെ പരിഹരിക്കാനും കഴിയുമെന്നാണ്​ സർക്കാറി​െൻറ പ്രതീക്ഷ. നികുതി നിരക്കുകളിലെ ഇളവുകളും ബജറ്റിൽ പ്രതീക്ഷിക്കാം. ഉൽപ്പന്ന സേവന നികുതി സംബന്ധിച്ച്​ തീരുമാനമാകത്തതും സർക്കാറിനെ തിരിച്ചടിയാണ്​.​ സബ്​സിഡികൾ വർധിപ്പിക്കാനുള്ള നടപടികളും കാർഷിക മേഖലയിൽ 40 ശതമാനം വളർച്ച ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടാവുമെന്നാണ്​ സൂചന.

ബജറ്റി​െൻറ ട്രെയിലറായിരുന്നു പുതവൽസര ദിനത്തിലെ മോദിയുടെ പ്രസംഗമെന്ന്​ വിലയിരുത്തുന്നവരുമുണ്ട്​. രാജ്യത്തെ ഭൂരിപക്ഷം വരുന്ന മധ്യവർഗത്തെ ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രഖ്യാപനങ്ങളായിരുന്നു അന്ന്​ ഉണ്ടായിരുന്നത്​. പലിശ നിരക്കുകൾ കുറക്കാനുള്ള തീരുമാനം മുഖ്യമായും ലക്ഷ്യം വെക്കുന്നത്​ ഇവരെ തന്നെയാണ്​. ഇതുകൊണ്ട്​  നിശ്​ചലാവസ്​ഥയിലായ സമ്പദ്​വ്യവസ്​ഥയെ ചലനാത്​മകമാക്കാനും സർക്കാർ ലക്ഷ്യമിടുന്നു. വായ്​പ പലിശ നിരക്കുകൾ കുറഞ്ഞാൽ കൂടുതൽ ആളുകൾ വായ്​പ എടുക്കുന്ന സാഹചര്യമുണ്ടാവും. ബാങ്കുകളിൽ നോട്ട്​ പിൻവലിക്കുന്നതിൽ തുടർന്ന്​ വൻതോതിൽ നിക്ഷേപം എത്തിയിരുന്നു ഇത്​ ഉപയോഗപ്പെടുത്താൻ പുതിയ തീരുമാനം കാരണമാവുമെന്നാണ്​ പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:union budget 2017
News Summary - After Banknote Ban, Government Sees 7% Growth In First Six Months Of 2017-18: Report
Next Story