ദ വയറിനെതിരായ മാനനഷ്ടക്കേസുകൾ അദാനി ഗ്രൂപ്പ് പിൻവലിക്കുന്നു

19:51 PM
22/05/2019

ന്യൂ ഡൽഹി: പ്രമുഖ വാർത്താ പോർട്ടൽ ദ വയറിനെതിരായ മാനനഷ്ടക്കേസുകൾ പിൻവലിക്കാൻ അദാനി ഗ്രൂപ്പ് തീരുമാനിച്ചതായി റിപ്പോർട്ട്. കമ്പനിക്കെതിരായ ലേഖനങ്ങളുടെ പേരിൽ അഹമ്മദാബാദ് കോടതിയിൽ നൽകിയ കേസുകൾ പിൻവലിക്കാൻ പോകുകയാണെന്ന് കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദ വയറിനെതിരാ അദാനി പവർ മഹാരാഷ്ട്ര ലിമിറ്റഡ് രണ്ട് പരാതികളാണ് നൽകിയിരുന്നത്.

ഞങ്ങൾക്കെതിരായ അപകീർത്തി കേസുകളെല്ലാം പിൻവലിക്കാൻ അദാനി ഗ്രൂപ്പ് നീക്കം നടത്തുന്നതായി മനസിലാക്കുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളായി ഞങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ ലേഖനങ്ങൾക്കെതിരെ നൽകിയ സിവിൽ,ക്രിമിനൽ കേസുകൾ ആണ് പിൻവലിക്കുന്നത്. ഇക്കാര്യം ഉറപ്പിച്ചാൽ ഞങ്ങൾ പ്രസ്താവനയിലൂടെ അറിയിക്കും- ദി വയർ സ്ഥാപക എഡിറ്റർ സിദ്ധാർഥ് വരദരാജൻ വാർത്താ ഏജൻസിയോട് വ്യക്തമാക്കി.

Loading...
COMMENTS