സുബ്രമണ്യൻ സ്വാമിയുടെ ട്വീറ്റ്; അദാനിയുടെ നഷ്ടം 9,000 കോടി
text_fieldsമുംബൈ: ഗൗദം അദാനിക്കെതിരായ സുബ്രമണ്യൻ സ്വാമിയുടെ ട്വീറ്റിൽ അദാനി ഗ്രൂപ്പിന് നഷ്ടമായത് 9000 കോടി രൂപ. ട്വീറ്റ് പുറത്ത് വന്നതിന് പിന്നാലെ ഒാഹരി വിപണിയിൽ അദാനി ഗ്രൂപ്പിന് വൻ നഷ്ടം നേരിടുകയായിരുന്നു. അദാനി 72,000 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നായിരുന്നു സ്വാമിയുടെ ട്വീറ്റ്. ഇത് പുറത്ത് വന്നയുടൻ വിപണിയിൽ അദാനിയുടെ കമ്പനികളുടെ ഒാഹരി വില ഇടിയുകയായിരുന്നു.
അദാനി ട്രാൻസ്മിഷൻ ഫെല്ലിെൻറ ഒാഹരി വില 7.72 ശതമാനം ഇടിഞ്ഞു. അദാനി എൻറർപ്രൈസ് 7.24 ശതമാനം നഷ്ടം രേഖപ്പെടുത്തി. അദാനി പോർട്സ്, അദാനി പവർ എന്നിവ യഥാക്രമം 6.53, 6.6 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. എല്ലാ കമ്പനികളുടെയും നഷ്ടം കൂടി ചേരുേമ്പാൾ വിപണിയിലെ മൂലധനത്തിൽ അദാനിക്ക് ഏകദേശം 9,300 കോടി രൂപയാണ് ഒരു ദിവസം നഷ്ടമായത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
