Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightലോക്​ഡൗണിലും...

ലോക്​ഡൗണിലും കുതിച്ച്​ റിലയൻസ്​ ജിയോ; വമ്പൻ നിക്ഷേപം നടത്തി അബുദാബി

text_fields
bookmark_border
jio-ambani.
cancel

മുംബൈ: കഴിഞ്ഞ രണ്ട്​ മാസങ്ങളായി മുകേഷ്​ അംബാനിയുടെ റിലയൻസ്​ ജിയോയിലേക്ക്​ ആഗോള ഭീമൻമാരുടെ നിക്ഷേപ പെരുമഴയാണ്​. ഏറ്റവും ഒടുവിലായി​ ജിയോയിലേക്ക്​ നിക്ഷേപം നടത്തിയിരിക്കുന്നത്​ അബുദാബി സർക്കാരി​​െൻറ ഏറ്റവും വലിയ നിക്ഷേപ വാഹനമായ അബുദാബി ഇന്‍വെസ്റ്റ്മ​െൻറ്​ അതോറിറ്റി (ADIA)യാണ്. അബുദാബി സര്‍ക്കാരിനുവേണ്ടി ഫണ്ട് നിക്ഷേപിക്കുകയും ആഗോള നിക്ഷേപ പോര്‍ട്ട്‌ഫോളിയോ കൈകാര്യം ചെയ്യുകയും ചെയ്യുന്ന കമ്പനിയാണ് എ.ഡി.​െഎ.എ.

സിൽവർ ലേക്കി​​െൻറ രണ്ടാം നിക്ഷേപത്തിന്​ പിന്നാലെയാണ്​ റിലയന്‍സ് ജിയോയുടെ 1.16 ശതമാനം ഓഹരികളില്‍ അബുദാബി ഇന്‍വെസ്റ്റ്മ​െൻറ്​ അതോറിറ്റി നിക്ഷേപം നടത്തിയിരിക്കുന്നത്​. 5,683.50 കോടി രൂപയുടെ നിക്ഷേപമാണ് എ.ഡി.​െഎ.എയുടേത്​. അബുദാബി അടിസ്ഥാനമാക്കിയുള്ള മറ്റൊരു സോവറീൻ ഇൻവസ്റ്റ്​മ​െൻറ്​ കമ്പനിയായ മുബാദല ദിവസങ്ങൾക്ക്​ മുമ്പ്​ ജിയോയിൽ നിക്ഷേപമിറക്കിയിരുന്നു. 9.093.60 കോടിയാണ്​ മുബാദല നിക്ഷേപിച്ചത് (1.85 ശതമാനം ഒാഹരി)​. പുതിയ നിക്ഷേപത്തിലൂടെ ജിയോ ഓഹരി വിറ്റഴിക്കലിലൂടെ സമാഹരിച്ച തുക 97,885.65 കോടി രൂപയായി ഉയർന്നു. 

കോവിഡ്​ മഹാമാരിയെ തുടർന്ന്​ പ്രഖ്യാപിച്ച ലോക്ഡൗണിലും ഇന്ത്യയിലെ ഒരു കമ്പനിയിലേക്ക് ലക്ഷം കോടി രൂപയോളം നിക്ഷേപമെത്തിയെന്ന റെക്കോർഡ്​ കൂടി ഇനി റിലയന്‍സ് ഇന്‍ഡസ്ട്രീസിന് സ്വന്തം​. കഴിഞ്ഞ ഏഴ് ആഴ്ചകളിലായി തുടര്‍ച്ചയായ എട്ടാമത്തെ വമ്പന്‍ നിക്ഷേപമാണ് റിലയന്‍സ് ജിയോയിലേക്ക്​ എത്തിയിരിക്കുന്നത്. 

ഫേസ്ബുക്ക്(43,574 കോടി), സില്‍വര്‍ ലെയ്ക്ക് (10,202  കോടി), കെ.കെ.ആര്‍, വിസ്ത ഇക്വിറ്റി പാര്‍ട്ണര്‍മാര്‍ (11,376 കോടി വീതം), ജനറല്‍ അറ്റ്‌ലാൻറിക്​ (6600 കോടി) എന്നിവയാണ് ജിയോയില്‍ നിക്ഷേപം നടത്തിയ മറ്റ് പ്രമുഖര്‍. ജിയോയിലെ സമീപകാല സ്വകാര്യ ഇക്വിറ്റി നിക്ഷേപങ്ങള്‍ക്ക് സമാനമായ മൂല്യത്തിലാണ് എ.ഡി.​െഎ.എയുടെ നിക്ഷേപം. ഇക്വിറ്റി മൂല്യനിര്‍ണ്ണയം 4.91 ലക്ഷം കോടി രൂപയും എൻറര്‍പ്രൈസ് മൂല്യനിര്‍ണ്ണയം 5.16 ലക്ഷം കോടി രൂപയുമാണ്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mukesh ambaniReliance Jio
News Summary - Abu Dhabi Investment Authority Bags 1.16% Stake In Reliance Jio-business news
Next Story