പ​ണം പി​ൻ​വ​ലി​ക്കാ​നും  വേ​ണം ആ​ധാ​ർ

23:17 PM
10/06/2019
aaadhar

ന്യൂ​ഡ​ൽ​ഹി: ബാ​ങ്കി​ൽ​നി​ന്ന്​ വ​ലി​യ തു​ക രൊ​ക്കം പ​ണ​മാ​യി പി​ൻ​വ​ലി​ക്കു​ന്ന​തി​നും ഇ​നി ആ​ധാ​ർ വേ​ണ്ടി​വ​ന്നേ​ക്കും. പാ​ർ​ല​മ​​െൻറി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ബ​ജ​റ്റി​ൽ ഇ​ക്കാ​ര്യം ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്​ സ​ർ​ക്കാ​റി​​​െൻറ പ​രി​ഗ​ണ​ന​യി​ൽ. ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ട്​ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​വ​ഴി രൊ​ക്കം പ​ണ​മി​ട​പാ​ടു കു​റ​ക്കാ​നും, എ​ല്ലാ വ​ലി​യ പ​ണ​മി​ട​പാ​ടു​ക​ളും സ​ർ​ക്കാ​റി​​​െൻറ നി​രീ​ക്ഷ​ണ​ത്തി​ൽ കൊ​ണ്ടു​വ​രാ​നും ഉ​ദ്ദേ​ശി​ച്ചാ​ണ്​ പു​തി​യ നി​ർ​ദേ​ശം. ആ​ദാ​യ നി​കു​തി റി​േ​ട്ട​ണു​ക​ളു​മാ​യി ഒ​ത്തു​നോ​ക്കി ക​ള്ള​പ്പ​ണം ത​ട​യു​ന്ന​തി​നും സാ​ധി​ക്കും.

50,000 രൂ​പ​ക്കു മു​ക​ളി​ൽ ബാ​ങ്കി​ൽ നി​ക്ഷേ​പി​ച്ചാ​ൽ പാ​ൻ വി​വ​ര​ങ്ങ​ൾ കൊ​ടു​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​നൊ​പ്പം ആ​ധാ​റു​മാ​യി​ട്ടു​കൂ​ടി പ​ണ​മി​ട​പാ​ടി​നെ ബ​ന്ധി​പ്പി​ക്കു​​ക​യാ​ണ്​ ഉ​ദ്ദേ​ശ്യം. പ​ണം പി​ൻ​വ​ലി​ക്കു​േ​മ്പാ​ൾ, സ​വി​ശേ​ഷ തി​രി​ച്ച​റി​യ​ൽ അ​തോ​റി​റ്റി​യു​ടെ വ​ൺ ടൈം ​പാ​സ്​​വേ​ർ​ഡ്​ (ഒ.​ടി.​പി) പ​രി​ശോ​ധ​ന​കൂ​ടി ഉ​ണ്ടാ​യാ​ൽ ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​ക​ൾ ത​ട​യാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

തൊ​ഴി​ലു​റ​പ്പ്​ പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ പ​ണം കൈ​മാ​റു​ന്ന​ത്​ ആ​ധാ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ്. എ​ന്നാ​ൽ, വ​ലി​യ തു​ക പി​ൻ​വ​ലി​ക്കു​ന്ന​വ​ർ​ക്ക്​ ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ൾ ആ​വ​ശ്യ​മി​ല്ലാ​ത്ത സ്​​ഥി​തി മാ​റ​ണ​മെ​ന്നാ​ണ്​ ധ​ന​മ​ന്ത്രാ​ല​യ​ത്തി​​​െൻറ കാ​ഴ്​​ച​പ്പാ​ട്. 10 ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ൽ ഒ​രു വ​ർ​ഷം രൊ​ക്കം പ​ണ​മാ​യി പി​ൻ​വ​ലി​ച്ചാ​ൽ നി​കു​തി ഇൗ​ടാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​വും പ​രി​ഗ​ണ​ന​യി​ലാ​ണ്. പ​ണ​മി​ട​പാ​ടു നി​യ​ന്ത്രി​ക്കു​ക​യ​ല്ല, ​ക​റ​ൻ​സി നോ​ട്ടി​​​െൻറ ഉ​പ​യോ​ഗം കു​റ​ക്കു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്നു. ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ടി​നു നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ല. 

Loading...
COMMENTS