ആധാർ-പാൻ കാർഡ് ലിങ്കിങ്: അവസാന തീയതി ഇന്ന്
text_fieldsന്യൂഡൽഹി: ആധാർ-പാൻ കാർഡുമായി ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി ശനിയാഴ്ച അവസാനിക്കും. ഇതുവരെയായിട്ടും തീയതി നീട്ടി നൽകുന്നത് സംബന്ധിച്ച് പ്രത്യേക വാർത്ത കുറിപ്പുകളൊന്നും ഇതുവരെ ആദായ നികുതി വകുപ്പ് പുറത്തിറക്കിയിട്ടില്ല.
എന്നാൽ, ആധാർ കാർഡ് പാൻ കാർഡുമായി ലിങ്ക് ചെയ്യുന്നതിനുള്ള തീയതി നീട്ടി നൽകാനാണ് സാധ്യതയെന്ന് ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പാൻകാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്തില്ലെങ്കിൽ ആദായ നികുതി നിയമത്തിലെ സെക്ഷൻ 139AA(2) പ്രകാരം പാൻ കാർഡ് സാേങ്കതികമായി അസാധുവാകും.
ആധാർ കാർഡുമായി പാൻ കാർഡ് ബന്ധിപ്പിച്ചില്ലെങ്കിൽ ആദായ നികുതി റിേട്ടൺ നൽകുന്നതിലുൾപ്പടെ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാൻ:https://portal.incometaxindiaefiling.gov.in/e-Filing/Services/LinkAadhaarHome.html
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
