രാസവളം സബ്സിഡിക്ക് ആധാർ നിർബന്ധം
text_fieldsപാലക്കാട്: 2018 ജനുവരി ഒന്നുമുതൽ കർഷകർക്ക് സബ്സിഡി നിരക്കിൽ രാസവളം ലഭിക്കണമെങ്കിൽ ആധാർ നിർബന്ധമാക്കി പ്രിൻസിപ്പൽ കൃഷി ഓഫിസർ ഉത്തരവിറക്കി. കേന്ദ്ര സർക്കാർ നിർദേശമനുസരിച്ചാണ് സെക്രട്ടറി ഉത്തരവിറക്കിയത്. കർഷകർ ആധാർ കാർഡുമായി എത്തി വിരലടയാളം പതിച്ചെങ്കിൽ മാത്രമാണ് വളം സബ്സിഡി നിരക്കിൽ ലഭ്യമാക്കുക. ജനുവരി ഒന്നുമുതൽ വ്യാപാരികൾ പി.ഒ.എസ് യന്ത്രം വഴി മാത്രമേ വിൽക്കാവൂവെന്നും നിർദേശമുണ്ട്.
സബ്സിഡി നിരക്കിൽ യൂറിയ, സിംഗിൾ സൂപ്പർ ഫോസ്ഫേറ്റ് എൻ.പി.കെ കോംപ്ലക്സ് വളങ്ങൾ, ഡൈ അമോണിയം ഫോസ്ഫേറ്റ്, മ്യൂറേറ്റ് ഓഫ് പൊട്ടാഷ് (എം.പി), സിറ്റി കംപോസ്റ്റ് എന്നിവയാണ് കർഷകർക്ക് ലഭ്യമാക്കുന്നത്. ചെറുകിട വ്യാപാരികൾ പി.ഒ.എസ് യന്ത്രവും സ്റ്റോക്ക് രജിസ്റ്ററും സഹിതം കൃഷി ഭവനിലെത്തി കൃഷി ഓഫിസറെ സമീപിച്ച് അന്നത്തെ സ്റ്റോക്ക് സാക്ഷ്യപ്പെടുത്തണമെന്നും നിർദേശമുണ്ട്. സബ്സിഡി വളങ്ങളുടെ ദുരുപയോഗം തടയുകയാണ് ലക്ഷ്യമെന്നാണ് ഔദ്യോഗിക ഭാഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
