Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightവീട്ടിലിരുന്ന്​ ജോലി...

വീട്ടിലിരുന്ന്​ ജോലി ഐ.ടി മേഖലയിൽ പരാജയം

text_fields
bookmark_border
work-from-home
cancel

മുംബൈ: രാജ്യത്ത്​ ലോക്​ഡൗൺ പ്രഖ്യാപിച്ചതോടെ പല ഐ.ടി കമ്പനികളും ജീവനക്കാർക്ക്​ 'വർക്ക്​ ഫ്രം' ഹോം നൽകിയിരിക ്കുകയാണ്​. എന്നാൽ, ഐ.ടി മേഖലയിലെ 0.2 ശതമാനം ജീവനക്കാർക്ക്​ മാത്രമാണ്​ വീട്ടിലിരുന്ന്​ കാര്യക്ഷമമായി ജോലി ചെയ്യാൻ സാധിക്കുന്നതെന്ന്​ പഠനങ്ങൾ പറയുന്നു. സ്​കൈ മിൻഡ്മാച്ച്​ എന്ന സ്ഥാപനമാണ്​ പഠനം നടത്തിയത്​.

ജോലി കൃത്യമായി ആസൂത്രണം ചെയ്യാനോ മറ്റുള്ളവരുമായി ആശവിനിമയം നടത്താനോ ജീവനക്കാർക്ക്​ കഴിയുന്നില്ലെന്ന്​ പഠനഫലം പറയുന്നു. കൃത്യമായ മേൽനോട്ടമില്ലാത്തതും ഇവരുടെ ജോലിയെ ബാധിക്കുന്നുണ്ട്​.

ഒറ്റക്കിരുന്ന്​ ജോലി ചെയ്യു​േമ്പാൾ പല ജീവനക്കാർക്കും കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കുന്നില്ലെന്നും പഠനഫലം പറയുന്നു. ഏപ്രിൽ 24 വരെ നീളുന്ന 21 ദിവസത്തെ ലോക്​ഡൗൺ പ്രഖ്യാപിച്ചതോടെ എല്ലാ ഐ.ടി കമ്പനികളും വീട്ടിലിരുന്ന്​ ജോലി ചെയ്യുന്ന സ​മ്പ്രദായത്തിലേക്ക്​ മാറിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IT sectorindia newsWork From Home
News Summary - 99.8% workforce in IT sector-Business news
Next Story