Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഅസാധു നോട്ടുകളിൽ 99.3...

അസാധു നോട്ടുകളിൽ 99.3 ശതമാനവും തിരിച്ചെത്തിയെന്ന് ആർ.ബി.ഐ

text_fields
bookmark_border
rbi
cancel

മുംബൈ: നോട്ട്​ നിരോധം സംബന്ധിച്ച  പ്രതിപക്ഷ ആരോപണങ്ങൾ ശരിവെച്ചും മോദി സർക്കാറി​​​​െൻറ അവകാശവാദങ്ങൾ തള്ളിയും റിസർവ്​ ബാങ്ക്​ റിപ്പോർട്ട്​. അസാധു നോട്ടുകളിൽ 99.3 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയതായി  ആർ.ബി.​െഎ വ്യക്​തമാക്കി.  ഇനി ചെറിയൊരു ഭാഗം നോട്ടുകൾ മാത്രമാണ്​ പുറത്തുള്ളത്​. ക്ഷേപിക്കപ്പെടുകയും മാറ്റിവാങ്ങുകയും ചെയ്​ത അസാധു നോട്ടുകൾ ഏറെ സമയമെടുത്താണ്​​​ ആർ.ബി.​െഎ എണ്ണിത്തീർത്തത്​. ഇതിനായി  അതിവേഗ കറൻസി വെരിഫിക്കേഷൻ ആൻഡ്​​ ​േ​പ്രാസസിങ്​  സിസ്​റ്റ്​മാണ്​ (സി.വി.പി.എസ്​) ഉപയോഗിച്ചത്​. 

2016 നവംബർ എട്ടിന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട്​ നിരോധം പ്രഖ്യാപിച്ചപ്പോൾ 15.41 ലക്ഷം കോടിയുടെ 500​,  1000​ നോട്ടുകളാണ്​ ഉണ്ടായിരുന്നത്​.  ഇതിൽ 15.31 ലക്ഷം കോടിയും തിരിച്ചെത്തിയതായി റിസർവ്​ ബാങ്കി​​​​െൻറ 2017-18  വാർഷിക റിപ്പോർട്ടിൽ വ്യക്​തമാക്കി​. ഇനി  10,720 കോടി മാത്രമാണ്  തിരിച്ചെത്താനുള്ളത്​. നോട്ട്​ നിരോധത്തിനു ശേഷം പുതിയ 500​​​​െൻറ നോട്ടുകൾ ഇറക്കി​െയങ്കിലും 1000ത്തി​​​​െൻറ നോട്ട്​ അച്ചടിച്ചിട്ടില്ല.  

എന്നാൽ, 2000ത്തി​​​െൻറ നോട്ടുകൾ ഇറക്കി. കള്ളപ്പണം പിടികൂടാനും അഴിമതി തടയാനും കള്ളനോട്ട്​ കണ്ടെത്താനുമാണ്​ നോട്ട്​ നിരോധനമെന്നാണ്​ കേന്ദ്ര സർക്കാർ അവകാശപ്പെട്ടത്​. എന്നാൽ 500​​​​െൻറ കള്ളനോട്ടുകൾ 59.7 ശതമാനം കുറഞ്ഞു എന്നാണ്​ ആർ.ബി.​െഎയുടെ കണ്ടെത്തൽ. 1000​​​​െൻറ കള്ളനോട്ടുകൾ 59.6 ശതമാനമായും കുറഞ്ഞു. 

2017-18ൽ പുതിയ 500​​​​െൻറ  9, 892 എണ്ണവും 2000ത്തി​​​​െൻറ 17,929 എണ്ണവും കള്ളനോട്ടുകൾ കണ്ടെത്തി​. അതിനു മുമ്പ​ത്തെ വർഷം ഇത്​ യഥാക്രമം 199, 638 ആയിരുന്നു.  കള്ളപ്പണം,  കള്ളനോട്ട്​  ഇനത്തിൽ  ചുരുങ്ങിയത്​ മൂന്നു ലക്ഷം കോടി രൂപ​െയങ്കിലും ബാങ്കുകളിൽ എത്താതെ പുറത്തുനിൽക്കുമെന്ന സർക്കാർ അവകാശവാദമാണ്​​ റിസർവ്​ ബാങ്ക്​ റിപ്പോർട്ട്​ വന്നതോടെ തകർന്നത്​. 

2016-17 വർഷം മാത്രം പുതിയ നോട്ടുകൾ അച്ചടിക്കാൻ ആർ.ബി.​െഎയുടെ ചെലവ്​ 10,720 കോടി രൂപയാണ്​. മുൻ വർഷം ഇത്​ 3,421 കോടിയായിരുന്നു. 2017-18ൽ (കഴിഞ്ഞ വർഷം ജൂലൈ മുതൽ ഇൗ വർഷം ജൂൺ വരെ) നോട്ട്​ അച്ചടിക്ക്​ 4.912 കോടി രൂപ കൂടി ചെലവായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbidemonitisationmalayalam news
News Summary - 99.3% of demonetised currency returned: RBI-Business news
Next Story