6000 കോടിയുടെ നികുതി, വായ്​പ തട്ടിപ്പ്​: കമ്പനി മേധാവികൾക്കെതിരെ കേസ്

23:56 PM
13/03/2018
theft

ഷിം​ല: സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളെ​യും വി​വി​ധ ബാ​ങ്കു​ക​ളെ​യും ക​ബ​ളി​പ്പി​ച്ച്​ 6000 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ നി​കു​തി, വാ​യ്​​പ ത​ട്ടി​പ്പ്​ ന​ട​ത്തി​യ കേ​സി​ൽ  ‘ഇ​ന്ത്യ​ൻ ടെ​ക്​​നോ​മാ​ക്​ ക​മ്പ​നി ലി​മി​റ്റ​ഡ്’​ എം.​ഡി, മൂ​ന്ന്​ ഡ​യ​റ​ക്​​ട​ർ​മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ ഹി​മാ​ച​ൽ പൊ​ലീ​സ്​ കേ​സെ​ടു​ത്തു. 2009നും 2014​നും ഇ​ട​യി​ലാ​ണ്​ ത​ട്ടി​പ്പ്​ ന​ട​ന്ന​ത്. അ​സി​സ്​​റ്റ​ൻ​റ്​ എ​ക്​​സൈ​സ്​ ആ​ൻ​ഡ്​​ ടാ​ക്​​സേ​ഷ​ൻ ക​മീ​ഷ​ണ​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ കേ​സെ​ടു​ത്ത​ത്. 

നി​കു​തി വ​കു​പ്പി​ന്​ ടെ​ക്​​നോ​മാ​ക്​ ക​മ്പ​നി 2175.51 കോ​ടി മൂ​ല്യ​വ​ർ​ധി​ത നി​കു​തി​യാ​യി ന​ൽ​ക​ണ​മെ​ന്ന്​ പ​രാ​തി​യി​ലു​ണ്ട്. വ്യാ​ജ രേ​ഖ​ക​ളു​ണ്ടാ​ക്കി ക​മ്പ​നി നി​കു​തി വെ​ട്ടി​പ്പ്​ ന​ട​ത്തു​ക​യാ​യി​രു​ന്നു. ആ​ദാ​യ​നി​കു​തി  ഇ​ന​ത്തി​ലും ക​മ്പ​നി 750 കോ​ടി അ​ട​ക്കാ​നു​ള്ള​താ​യി പ്ര​മു​ഖ പ​ത്രം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. 

പി.​എ​ഫ്, വൈ​ദ്യു​തി ബി​ൽ ഇ​ന​ത്തി​ലും കോ​ടി​ക​ളു​ടെ കു​ടി​ശ്ശി​ക​യു​ണ്ട്. 16 ബാ​ങ്കു​ക​ളി​ൽ നി​ന്നാ​യി വ​ലി​യ തു​ക​യു​ടെ വാ​യ്​​പ​യും എ​ടു​ത്തി​രു​ന്നു. പി​ന്നീ​ട്​ 2014ൽ ​സ്​​ഥാ​പ​നം പൂ​ട്ടി. കേ​സ്​ പൊ​ലീ​സ്​ അ​ന്വേ​ഷ​ണ​ത്തി​ന്​ ശേ​ഷം എ​ൻ​​ഫോ​ഴ്​​സ്​​മ​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റി​ന്​ കൈ​മാ​റും. 

Loading...
COMMENTS