40 ലക്ഷത്തി​െൻറ റോളക്​സ്​  ഡേ ഡേറ്റ്​ സ്വിസ്​ വാച്ച്​ ​ബുട്ടീക്കിൽ 

23:36 PM
15/07/2017
കൊ​ച്ചി: 40 ല​ക്ഷം രൂ​പ​യു​ടെ റോ​ള​ക്​​സി​​െൻറ ഡേ ​ഡേ​റ്റ്​ വാ​ച്ച്​ കൊ​ച്ചി ലു​ലു മാ​ളി​ലെ സ്വി​സ്​ വാ​ച്ച്​ ബു​ട്ടീ​ക്കി​ൽ വി​ൽ​പ​ന​ക്കെ​ത്തി. 1956ൽ ​പു​റ​ത്തി​റ​ക്കി​യ റോ​ള​ക്​​സ്​ ഡേ ​ഡേ​റ്റ്​ ആ​​ഴ്​​ച​യി​െ​ല മു​ഴു​വ​ൻ ദി​വ​സ​ങ്ങ​ളും തീ​യ​തി​ക​ളും എ​ഴു​തി​യ ലോ​ക​ത്തി​െ​ല ആ​ദ്യ വാ​ച്ച്​ എ​ന്ന ബ​ഹു​മ​തി സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. 18 കാ​ര​റ്റ് സ്വ​ർ​ണ​ത്തി​ലോ പ്ലാ​റ്റി​ന​ത്തി​ലോ മാ​ത്ര​മാ​ണ് ഇ​ത്​ ല​ഭ്യ​മാ​കു​ന്ന​ത്. 
വെ​ള്ളി, ചെ​മ്പ്, പ്ലാ​റ്റി​നം, പ​ലേ​ഡി​യം എ​ന്നി​വ​യു​ടെ അ​നു​പാ​ത​മ​നു​സ​രി​ച്ച് മ​ഞ്ഞ, പി​ങ്ക്, വെ​ള്ള നി​റ​ങ്ങ​ളി​ലാ​ണ്​ ഇൗ ​ആ​ഡം​ബ​ര വാ​ച്ച്​ ല​ഭി​ക്കു​ന്ന​ത്. 
മ​ണി​ക്കൂ​ർ സൂ​ചി​ക​ൾ 18 കാ​ര​റ്റ് സ്വ​ർ​ണ​ത്തി​ലാ​ണ്​ നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​നാ​ൽ മ​ങ്ങ​ലു​ണ്ടാ​കി​ല്ല. ​ൈക​കൊ​ണ്ടു​ത​ന്നെ നി​ർ​മി​ക്കു​ന്ന ഡ​യ​ലു​ക​ളി​ൽ വ​ജ്ര​വും ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. അ​ർ​ധ​വൃ​ത്താ​കൃ​തി​യി​ൽ മൂ​ന്ന്​ ലി​േ​ങ്കാ​ടു​കൂ​ടി​യ പ്ര​സി​ഡ​ൻ​റ്​ േബ്ര​സ്​​ലെ​റ്റാ​ണ്​ ഡേ ​ഡേ​റ്റി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. അ​തീ​വ​ശ്ര​ദ്ധ​യോ​ടെ വി​ല​പ്പെ​ട്ട ലോ​ഹ​ങ്ങ​ൾ​കൊ​ണ്ടാ​ണ്​ നി​ർ​മി​ച്ച​ത്. 
ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള പ്ര​ക​ട​ന​ത്തി​നു​വേ​ണ്ടി റോ​ള​ക്സ്​ വി​ക​സി​പ്പി​ച്ച കാ​ലി​ബ​ർ 3255 എ​ന്ന ന്യൂ ​ജ​ന​റേ​ഷ​ൻ വാ​ച്ചാ​ണ് ഡേ ​ഡേ​റ്റ്​ 40. പ​തി​നാ​ല്​ പേ​റ്റ​ൻ​റു​ക​ളാ​ണ്​ റോ​ള​ക്സ്​ സാ​ങ്കേ​തി​ക​വി​ദ്യ​ക്കു​ള്ള​ത്.
COMMENTS