കിട്ടാക്കടം: അനിൽ അംബാനിക്കെതിരെ 24 കമ്പനികൾ ട്രൈബ്യൂണലിൽ 

  • പ​ണം ന​ൽ​കാ​ൻ അ​നി​ൽ അം​ബാ​നി​യു​ടെ ക​മ്പ​നി​ക​ൾ​ക്ക്​ ഡി​സം​ബ​ർ 15 വ​രെ സ​മ​യം 

23:56 PM
26/10/2018
anil amban

മും​ബൈ: കു​ടി​ശ്ശി​ക ന​ൽ​കാ​ത്ത​തി​ന്​ അ​നി​ൽ അം​ബാ​നി​യു​ടെ റി​ല​യ​ൻ​സ്​ ടെ​ലി​കോം, റി​ല​യ​ൻ​സ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ ക​മ്പ​നി​ക​ൾ​ക്ക്​ എ​തി​രെ 24 ഒാ​ളം ക​മ്പ​നി​ക​ൾ ദേ​ശീ​യ ക​മ്പ​നി നി​യ​മ ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ചു.  വ​ഞ്ച​ന, പാ​പ്പ​ര​ത്ത ച​ട്ട​ത്തി​ലെ ഒ​മ്പ​താം വ​കു​പ്പ്​ പ്ര​കാ​രം കു​ടി​ശ്ശി​ക വാ​ങ്ങി​ത്ത​ര​ണ​മെ​ന്നാ​ണ്​ ക​മ്പ​നി​ക​ളു​ടെ അ​പേ​ക്ഷ. ഇ​വ​രി​ൽ 11 ക​മ്പ​നി​ക​ളു​മാ​യി പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ഒ​രു​കോ​ടി രൂ​പ കി​ട്ടാ​നു​ള്ള ബം​ഗ​ളൂ​രു ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ട്​ ലി​മി​റ്റ​ഡ്, 20 കോ​ടി കി​ട്ടാ​നു​ള്ള പേ​ടി​എ​മ്മി​​െൻറ മാ​തൃ ക​മ്പ​നി​യാ​യ 97 ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ എ​ന്നി​വ​രും ​െട്രെ​ബ്യു​ണ​ലി​നെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.

നേ​ര​ത്തെ റി​ല​യ​ൻ​സി​ൽ​നി​ന്ന്​ 550 കോ​ടി രൂ​പ തി​രി​ച്ചു​കി​ട്ടാ​ൻ എ​റി​ക്​​സ​ൺ ഇ​ന്ത്യ, സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. പ​ണം ന​ൽ​കാ​ൻ അ​നി​ൽ അം​ബാ​നി​യു​ടെ ക​മ്പ​നി​ക​ൾ​ക്ക്​ ഡി​സം​ബ​ർ 15 വ​രെ സ​മ​യം അ​നു​വ​ദി​ക്കു​ക​യാ​ണ്​ സു​പ്രീം​കോ​ട​തി ചെ​യ്​​ത​ത്. 

Loading...
COMMENTS