പുതുവർഷത്തിൽ ഒാഹരി വിപണി കുതിച്ചില്ല
text_fieldsമുംബൈ: പുതുവർഷത്തിൽ ഇന്ത്യൻ ഒാഹരി വിപണിയിൽ പ്രതീക്ഷിച്ച കുതിച്ചുകയറ്റമില്ല. രാവിലെ മുംബൈ സൂചിക സെൻസെക്സ് 18.19 പോയിന്‍റ് താഴ്ന്ന് 34,038.64ലും ദേശീയ സൂചിക നിഫ്റ്റി 12.70 പോയിന്‍റ് താഴ്ന്ന് 10,518ലും ആണ് വ്യാപാരം ആരംഭിച്ചത്.
ഇന്ത്യൻ വിപണിയിലെ 576 കമ്പനികളുടെ ഒാഹരികൾ നേട്ടം കൈവരിച്ചപ്പോൾ 178 കമ്പനികളുടെ ഒാഹരികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. അതേസമയം, 2878 ഒാഹരികൾക്ക് മാറ്റമില്ല. സാങ്കേതികവിദ്യ, ഊർജം, ലോഹ ഒാഹരികൾ എന്നിവ വ്യാപാരം തുടങ്ങിയപ്പോൾ കനത്ത നഷ്ടം രേഖപ്പെടുത്തി. മറ്റ് ഏഷ്യൻ ഒാഹരി വിപണികളിൽ ഇന്ന് പൊതു അവധിയായത് ഇന്ത്യൻ വിപണിയെ പ്രതികൂലമായി ബാധിച്ചെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു.
എൽ ആൻഡ് ടി, എസ്.ബി.ഐ, ഭാരതി എയർടെൽ, ടാറ്റാ മോട്ടോഴ്സ്, ഐ.ടി.സി ലിമിറ്റഡ്, സൺ ഫാർമ, മാരുതി സുസുക്കി, ഇൻഫോസിസ്, ഏഷ്യൻ പെയിന്‍റ് എന്നീ കമ്പനികളുടെ ഒാഹരികൾ പുതുവർഷത്തിൽ നേട്ടം കൈവരിച്ചു. വിപ്രോ, ഹിന്ദുസ്ഥാൻ യൂനിലിവർ, റ്റി.സി.എസ്, എൻ.ടി.പി.സി, എച്ച്.ഡി.എഫ്.സി ലിമിറ്റഡ്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഹീറോ മോട്ടോ കോർപ്, ബജാജ് ഒാട്ടോ എന്നീ കമ്പനികളുടെ ഒാഹരികൾക്ക് 0.88 ശതമാനം നഷ്ടമുണ്ടായി.
ഡോളറിനെതിരെ രൂപയുടെ മൂല്യം 63.84 രൂപയാണ്. കഴിഞ്ഞ വെള്ളിയാഴ്ച രൂപയുടെ മൂല്യം 63.87 രൂപയായിരുന്നു. ഈ കണക്ക് പ്രകാരം 0.03ന്‍റെ കുറവാണ് പുതുവർഷത്തിൽ രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
