Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസമയമായി; സ്വയം...

സമയമായി; സ്വയം നിയന്ത്രണത്തിന്

text_fields
bookmark_border
സമയമായി; സ്വയം നിയന്ത്രണത്തിന്
cancel

കഴിഞ്ഞ കുറെക്കാലമായി മലയാളിയുടെ മനസ്സ് ഇങ്ങനെയായിരുന്നു; ‘പത്തായം പെറും, നീലി കുത്തും, അമ്മവെക്കും, ഉണ്ണി ഉണ്ണും’. നാട്ടില്‍നിന്ന് തൊഴില്‍ തേടി ഗള്‍ഫിലത്തെിയ മലയാളി പണമയക്കും അതുകൊണ്ട് ഇവിടെ കാര്യങ്ങളൊക്കെ നടക്കും എന്നതാണ് ഇതിന്‍െറ ആധുനിക വിവക്ഷ.
ഗള്‍ഫില്‍നിന്നുള്ള പണമൊഴുക്ക് മനസ്സില്‍ കണ്ടായിരുന്നു റോഡ് വികസനവും റിയല്‍ എസ്റ്റേറ്റും മുതല്‍ തെരഞ്ഞെടുപ്പ് പ്രചാരണം വരെ. ദേശസാത്കൃത ബാങ്കുകള്‍ മുതല്‍ സാദാ ബ്ളേഡ് കമ്പനികള്‍വരെ ശാഖകള്‍ തുറന്നതടക്കമുള്ള കാര്യങ്ങളും ഈ ഗള്‍ഫ് പണമൊഴുക്ക് മുന്നില്‍കണ്ടുതന്നെ. ഓരോ വര്‍ഷവും ഗള്‍ഫില്‍നിന്ന് കേരളത്തിലത്തെി ബാങ്കുകളില്‍ ഒഴുകിയത്തെുന്ന ഗള്‍ഫ് പണത്തിന്‍െറ കണക്കുകളും പുറത്തുവരാറുണ്ട്.
ഏറ്റവുമൊടുവില്‍ പുറത്തുവന്ന കണക്ക് 90,000ത്തില്‍പരം കോടിയുടേതാണ്. വരവിന്‍െറ അത്രയുംതന്നെ ചെലവാക്കുന്നുമുണ്ട് എന്നതിനാല്‍ വന്‍കിട ദേശീയ, അന്തര്‍ശേീയ ബ്രാന്‍ഡുകള്‍ തങ്ങളുടെ ഉല്‍പന്നങ്ങളുടെ ആദ്യവിപണിയായി കണ്ടുവെച്ചിരിക്കുന്നതും കേരളംതന്നെ.
എന്നാല്‍, വാരിക്കോരിയുള്ള ചെലവാക്കലിന് സ്വയം നിയന്ത്രണംവെക്കാന്‍ സമയമായി എന്നാണ് ഗള്‍ഫില്‍നിന്ന് പുറത്തുവരുന്ന ചില സര്‍വേ ഫലങ്ങള്‍ നല്‍കുന്ന സൂചന. ഗള്‍ഫിലെ പ്രമുഖ ഓണ്‍ലൈന്‍ റിക്രൂട്ട്മെന്‍റ് പോര്‍ട്ടലാണ് ‘ഗള്‍ഫ് ടാലന്‍റ് ഡോട് കോം’. ഓരോ വര്‍ഷവും ഗള്‍ഫിലെ തൊഴില്‍ദാതാക്കളുടെയും ജീവനക്കാരുടെയും ഇടയില്‍ സര്‍വേ നടത്തി ജി.സി.സി രാജ്യങ്ങളിലെ ശമ്പളവര്‍ധനയുടെ തോതും തൊഴില്‍ സാധ്യതകളുടെ വര്‍ധനയും മറ്റും അവര്‍ പുറത്തുവിടാറുണ്ട്.
മിക്കപ്പോഴും മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് പ്രതീക്ഷനല്‍കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരാറും.  ഈ വര്‍ഷവും അവര്‍ ഈ കണക്ക് പുറത്തുവിട്ടു. ആറ് ജി.സി.സി രാജ്യങ്ങളിലെ 7500 തൊഴിലുടമകളെയും 25,000 ജീവനക്കാരെയും നേരില്‍കണ്ട് വിവരങ്ങള്‍ ശേഖരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്്.
സര്‍വേഫലം പക്ഷേ, ഏറെ പ്രതീക്ഷകള്‍ക്ക് വകനല്‍കുന്നില്ളെന്ന് മാത്രമല്ല, അല്‍പം ആശങ്കക്ക് വകനല്‍കുന്നുമുണ്ട്.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടയിലെ ഏറ്റവുംകുറഞ്ഞ ശമ്പളവവര്‍ധനാ നിരക്കാണ് ഈ സാമ്പത്തികവര്‍ഷം ഗള്‍ഫ്രാജ്യങ്ങളില്‍ പ്രകടമായിരിക്കുന്നത്. വരുമാനം വര്‍ധിക്കുന്നില്ളെന്നുമാത്രമല്ല, ചെലവ് വന്‍തോതില്‍ കൂടുന്നുമുണ്ട്. മാത്രമല്ല, പ്രകൃതിവാതകം, എണ്ണ, നിര്‍മാണ മേഖലകളില്‍ നിയമനവും കുറഞ്ഞു. ഗവണ്‍മെന്‍റ് സബ്സിഡികള്‍ വെട്ടിക്കുറച്ചതോടെ ജീവിതച്ചെലവും കൂടി.
തുടര്‍ച്ചയായ രണ്ടാംവര്‍ഷമാണ് ഗള്‍ഫില്‍ ശമ്പളത്തില്‍ കാര്യമായ വര്‍ധനയില്ലാത്തത്. കഴിഞ്ഞവര്‍ഷം 5.7 ശതമാനമായിരുന്നു ഗള്‍ഫ്രാജ്യങ്ങളിലെ ശരാശരി ശമ്പളവര്‍ധന. ഈ വര്‍ഷം ഇത് 5.2 ശതമാനമായി വീണ്ടും കുറഞ്ഞിരിക്കുകയാണ്.
ജീവിതച്ചെലവ് വര്‍ധിക്കുക കൂടി ചെയ്തതോടെ നാമമാത്രമായ ശമ്പളവര്‍ധനയുടെ ഗുണംകിട്ടാതെ പോവുകയും ചെയ്യുന്നു. സര്‍വേ ഫലമനുസരിച്ച് സൗദിയില്‍ ശരാശരി 5.9 ശതമാനമാണ് വരുമാന വര്‍ധന. എന്നാല്‍, ജീവിതച്ചെലവ് 4.7 ശതമാനം വര്‍ധിച്ചു.
 അതോടെ ഫലത്തില്‍ വരുമാനംകൂടിയത് 1.2 ശതമാനം മാത്രമായി ചുരുങ്ങി. യു.എ.ഇയില്‍ ശരാശരി 5.3 ശതമാനവും ഖത്തറില്‍ 4.7 ശതമാനവും കുവൈത്തില്‍ 4.6 ശതമാനവും ഒമാനില്‍ 4.4 ശതമാനവുമാണ് ശരാശരി ശമ്പളവര്‍ധന. ബഹ്റൈനില്‍ ഇത് 3.7 ശതമാനം മാത്രമാണുതാനും.
വരുമാനവര്‍ധനയുടെ കാര്യത്തില്‍മാത്രമല്ല, പുതിയ തസ്തികകളുടെ കാര്യത്തിലും ആശങ്കയാണ് ഗള്‍ഫ് സമ്മാനിക്കുന്നത്.
എണ്ണവില കുത്തനെ ഇടിഞ്ഞത് സാമ്പത്തികരംഗത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. അതിനാല്‍ മിക്ക കമ്പനികളും തങ്ങളുടെ ശമ്പളയിനത്തിലുള്ള ചെലവ് വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ളെന്ന് മാത്രമല്ല, ഈയിനത്തിലുള്ള ചെലവ് കുറക്കാനാണ് ശ്രമിക്കുന്നത്.
സൗദിയില്‍നിന്ന് സര്‍വേയില്‍ പങ്കെടുത്ത സ്ഥാപനങ്ങളില്‍ 14 ശതമാനം യു.എ.ഇയില്‍നിന്ന്പങ്കെടുത്ത സ്ഥാപനങ്ങളില്‍ ഒമ്പതുശതമാനവും  2016ല്‍ ജീവനക്കാരുടെ എണ്ണം കുറക്കാനാണ് പദ്ധതിയിടുന്നത്. പല കമ്പനികളും പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നില്ല.  നിലവിലുള്ളവര്‍ പിരിഞ്ഞുപോകുമ്പോള്‍ പകരം നിയമനംമാത്രമാണ് അവര്‍ ഉദ്ദേശിക്കുന്നത്. പുതിയ തസ്തികകള്‍ അനുവദിക്കുന്നില്ല. ഗള്‍ഫ്മേഖലയില്‍ ആരോഗ്യപരിചരണ രംഗമാണ് കാര്യമായ വളര്‍ച്ച രേഖപ്പെടുത്തിയത്.  68 ശതമാനമാണ് ഈ മേഖലയിലെ വളര്‍ച്ച.
അതേസമയം, പെട്രോളിയം വിലക്കുറവിന്‍െറ ആഘാതം ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഈ മേഖലയിലാണെന്ന ആശ്വാസവുമുണ്ട്. എണ്ണയധിഷ്ടിത സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളില്‍  ഏറ്റവുംകൂടുതല്‍ സ്ഥിരത നിലനിര്‍ത്തുന്നത് ഗള്‍ഫ് മേഖലയാണ്.
എണ്ണ വിലയിടിവിനത്തെുടര്‍ന്ന് റഷ്യന്‍ കറന്‍സിയുടെ മൂല്യം വന്‍തോതില്‍ ഇടിഞ്ഞിരുന്നു. എന്നാല്‍, ഗള്‍ഫില്‍ ഇത്തരമൊരവസ്ഥയുണ്ടായില്ല. ഈ മേഖലയിലെ ഗവണ്‍മെന്‍റുകള്‍ തങ്ങളുടെ റിസര്‍വ് ഫണ്ട് ഫലപ്രദമായി ഉപയോഗിച്ചതാണ് കാരണം.
ഈ സര്‍വേഫലം കേരളത്തിന് നല്‍കുന്ന പാഠം ഇതാണ്; ഗള്‍ഫ് വരുമാനം കൂടുതല്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf revenue
Next Story